ന്യൂഡല്‍ഹി: ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള പിഴ ആവശ്യമെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് പുനര്‍നിശ്ചയിക്കാമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പിഴ തുക ഭീമമായി വര്‍ധിപ്പിച്ച പുതുക്കിയ നിരക്കിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധങ്ങളുണ്ടായിരുന്നു.

ഗുജറാത്ത് സര്‍ക്കാര്‍ വാഹനങ്ങള്‍ക്കുള്ള പിഴ നിരക്ക് കുറച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. പിഴ ഉയര്‍ത്തിയതിന് ശേഷം നിയമലംഘനങ്ങള്‍ കുറഞ്ഞതായി നിതിന്‍ ഗഡ്കരി പറഞ്ഞു. പിഴ വര്‍ധിപ്പിച്ച് സര്‍ക്കാര്‍ വരുമാനം കൂട്ടാന്‍ കേന്ദ്രസര്‍ക്കാരിന് ഉദ്ദേശമില്ല. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുകയാണ് പ്രധാനമെന്നും
ഗഡ്കരി പറഞ്ഞു.