Culture
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍ കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാനുള്ള സമയപരിധി നാളെ അവസാനിക്കും
യു.എ റസാഖ്
തിരൂരങ്ങാടി: ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍ പ്രക്രിയ പുരോഗമിക്കുകയാണ്. ജില്ലയില്‍ ഇത് വരെ 11009 പേരാണ് വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്ക്കാര് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. സെപ്തംബര്‍ ഒന്നിന് പ്രസിദ്ധീകരിക്കുന്ന കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാനുള്ള സമയപരിധി നാളെത്തോടെ അവസാനിക്കും. പേര് ചേര്‍ക്കല്‍ പ്രക്രിയ തടസ്സങ്ങളില്ലാതെ നടക്കുമെങ്കിലും ആഗസ്ത് പത്തിന് മുമ്പ് അപേക്ഷ സമര്‍പ്പിച്ചവര്‍ മാത്രമെ സംപ്തംബര്‍ ഒന്നിന് പ്രസിദ്ധീകരിക്കുന്ന കരട് വോട്ടര്‍ പട്ടികയില്‍ ഇടം പിടിക്കുകയൊള്ളൂവെന്നാണ് തെരഞ്ഞെടുപ്പ് വിഭാഗം അധികൃതര്‍ പറയുന്നത്.
2018 ജനുവരി മുതല്‍ ഇത് വരെ ജില്ലയില്‍ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങള്‍ക്കായി 19513 പേരാണ് അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുള്ളത്. അതില്‍ പുതിയതായി ചേര്‍ക്കാന്‍ 11009 പേരും, പ്രവാസി വോട്ടിനായി 31 പേരും, തെറ്റ് തിരുത്താന്‍ 7913 പേരും മറ്റൊരിടത്തേക്ക് മാറുന്നതിനായി 560 പേരും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ 18983 പേരെ ഇപ്പോഴത്തെ വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യുന്നതിന് ബി.എല്‍.ഒമാര്‍ നിര്‍ദ്ധേശിച്ചിട്ടുണ്ട്. മരണപ്പെട്ടവരും, വിവാഹം കഴിഞ്ഞവരും നാട്ടില്‍ താമസമില്ലാത്തവരുമായവരുടെ വോട്ടുകളാണ് നീക്കം ചെയ്യാന്‍ ബി.എല്‍.ഒമാര്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്.
കൊണ്ടോട്ടി നിയോജക മണ്ഡലത്തില്‍ 617 പേരാണ് പുതിയതായി വോട്ടര്‍ പട്ടികയില്‍ പേര്ക്കാന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ഈ മണ്ഡലത്തില്‍ 761 പേരുടെ വോട്ട് നീക്കം ചെയ്യാന്‍ ബി.എല്‍.ഒമാര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഏറനാട് മണ്ഡലത്തില്‍ 546 പുതിയ അപേക്ഷരും 1193 പേര് നീക്കം ചെയ്യാനുള്ളവരുമാണ്. നിലമ്പൂരില്‍ 800 പുതിയ അപേക്ഷകരും 2013 പേരെ നീക്കം ചെയ്യാനുള്ളവരും, വണ്ടൂരില്‍ 892 പുതിയ അപേക്ഷകരും 173 പേരെ ഒഴിവാക്കാനുള്ളവരുമാണ്.
മഞ്ചേരിയില്‍ 540 പുതിയ അപേക്ഷകരും 1426 പേരെ ഒഴിവാക്കാനുള്ളതുമാണ്. പെരിന്തല്‍മണ്ണയില്‍ 679 പുതിയ അപേക്ഷകരും 303 ഒഴിവാക്കാനുള്ളതും, മങ്കടയില്‍ 661 പുതിയതും 419 ഒഴിവാക്കാനുള്ളതും, മലപ്പുറത്ത് 595 പുതിയതും 1135 ഒഴിവാക്കാനുള്ളതും വേങ്ങരയില്‍ 792 പുതിയതും 1168 ഒഴിവാക്കാനുള്ളതും, വള്ളിക്കുന്നില്‍ 780 പുതിയതും 684 ഒഴിവാക്കാനുള്ളതുമാണ്. തിരൂരങ്ങാടിയില്‍ 643 പുതിയ അപേക്ഷകരില്‍ 612 പേരെ ഇപ്പോഴുള്ള വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യുന്നതിന് ശുപാര്‍ശയുണ്ട്. താനൂരില്‍ 823 അപേക്ഷകരില്‍ 2065 പേരെ ഒഴിവാക്കുന്നതിനും തിരൂരില്‍ 706 അപേക്ഷകരും 2706 പേരെ നീക്കം ചെയ്യുന്നതിനും കോട്ടക്കലില്‍ 556 പുതിയ അപേക്ഷകരും 2370 പേരെ നീക്കം ചെയ്യുന്നതിനും തവനൂരില്‍ 583 പുതിയ അപേക്ഷരും 1770 പെരെ നീക്കം ചെയ്യുന്നതിനും പൊന്നാനിയില്‍ 796 പുതിയ അപേക്ഷകരും 1985 പേരെ നീക്കം ചെയ്യുന്നതിനുമാണ് നിര്‍ദ്ധേശിച്ചിട്ടുള്ളത്.
പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിച്ചിട്ടുള്ളവരില്‍ അതികം പേരുടെയും അപേക്ഷ നിരസിച്ച അവസ്ഥയിലാണുള്ളത്. കൃത്യമായ വിവരങ്ങള്‍ നല്‍കാത്തതും വയസ്സും വിലാസവും ബന്ധവും വ്യക്തമാക്കുന്ന രേഖകള്‍ സമര്‍പ്പിക്കാത്തവയുമായ ആയിരത്തോളം അപേക്ഷകളാണ് നിരസിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇപ്പോഴുള്ള വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യാന്‍ ബി.എല്‍.ഒമാര്‍ ശുപാര്‍ശ ചെയ്ത മുഴുവന്‍ പേരെയും കരട് വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കും. ഇവര്‍ക്ക് അപ്പീല്‍ നല്‍കാനും മറ്റും സെപ്തംബര്‍ ഒന്ന് മുതല്‍ നവംബര്‍ 31 സമയമുണ്ടാകും. ഈ കാലയളവില്‍ 2019-ലേക്ക് 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അധികൃതര്‍ പറഞ്ഞു. ജനുവരി നാലിനാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്.
international
വിമര്‍ശനം ശക്തമാകുന്നു; ഫിഫ പ്രഥമ സമാധാന പുരസ്കാരം ട്രംപിന് നല്‍കിയതിനെതിരെ പരാതി
മനുഷ്യാവകാശ സംഘടനയാ ‘ഫയര്‍സ്ക്വയര്‍’ ഫിഫ എത്തിക്സ് കമ്മിറ്റിക്ക് പരാതി നല്കി.
വാഷിങ്ടണ്‍: രാഷ്ട്രീയ നിഷ്പക്ഷത പാലിക്കണമെന്ന ലോക ഫുട്ബാള്‍ ഭരണസമിതിയുടെ നിയമം ലംഘിച്ച് ഫിഫ പ്രഥമ സമാധാന പുരസ്കാരം ട്രംപിന് നല്‍കിയതിനെതിരെ വിമര്‍ശനം ശക്തമാകുന്നു. ഇതുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ സംഘടനയാ ‘ഫയര്‍സ്ക്വയര്‍’ ഫിഫ എത്തിക്സ് കമ്മിറ്റിക്ക് പരാതി നല്കി.
ഫിഫയുടെ നിഷ്പക്ഷ നയവുമായി ബന്ധപ്പെട്ട് ഇന്‍ഫാന്റിനോ നാലു നിയമലംഘനങ്ങള്‍ നടത്തിയതായി ഫയര്‍സ്ക്വയര്‍ പരാതിയില്‍ പറയുന്നു. അധികാരത്തിലിരിക്കുന്ന ഒരു രാഷ്ട്രീയ നേതാവിന് ഇത്തരമൊരു പുരസ്കാരം നല്‍കുന്നത് ഫിഫയുടെ നിഷ്പക്ഷത നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്ന് സംഘടന കുറ്റപ്പെടുത്തി.
സംഘടനയുടെ ലക്ഷ്യങ്ങളിലും നയങ്ങളിലും ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ പ്രസിഡന്റിന് അധികാരമില്ലെന്നും സംഘടന വ്യക്തമാക്കി. കഴിഞ്ഞദിവസം വാഷിങ്ടണിലെ പ്രശസ്തമായ കെന്നഡി സെന്ററില്‍ നടന്ന ലോകകപ്പ് നറുക്കെടുപ്പ് വേദിയിലാണ് ഇന്‍ഫാന്റിനോ ട്രംപിന് പുരസ്കാരം സമ്മാനിച്ചത്.
മെഡലും ട്രോഫിയും അടങ്ങുന്നതാണ് പുരസ്കാരം. ലോകത്തെ വിവിധ യുദ്ധങ്ങള്‍ അവസാനിപ്പിക്കുകയും സമാധാനം പുനസ്ഥാപിക്കുകയും ചെയ്തതിന്റെ അംഗീകാരമായാണ് പീസ് പ്രൈസ് ട്രംപിന് സമ്മാനിക്കുന്നതെന്ന് ഇന്‍ഫാന്റിനോ പറഞ്ഞു. ജീവിതത്തിലെ വലിയ ബഹുമതികളിലൊന്നാണ് ഈ പുരസ്കാരമെന്ന് ട്രംപ് പ്രതികരിച്ചിരുന്നു. ട്രംപും ഇന്‍ഫാന്റിനോയും അടുത്ത സുഹൃത്തുക്കളാണ്. ഗസ്സ വെടിനിര്‍ത്തല്‍ കരാറിനുള്ള ട്രംപിന്റെ ശ്രമങ്ങള്‍ക്ക് നൊബേല്‍ ലഭിക്കേണ്ടതായിരുന്നുവെന്ന് അടുത്ത അനുയായി കൂടിയായ ഇന്‍ഫാന്റിനോ മുമ്പ് പറഞ്ഞിരുന്നു.
ട്രംപിന്റ രാഷ്ട്രീയ നയങ്ങളെ പിന്തുണക്കുന്ന നിലപാടുകള്‍ നേരത്തെയും ഇന്‍ഫാന്റിനോ സ്വീകരിച്ചിരുന്നു. ആഗോള സമാധാനവും ഐക്യവും മുന്നോട്ട് കൊണ്ടുപോകുന്ന വ്യക്തികളെ അംഗീകരിക്കുന്നതിനായാണ് ഫിഫ സമാധാനം പുരസ്കാരം നല്‍കുന്നത്. കഴിഞ്ഞ നവംബറിലാണ് പുരസ്കാരം നല്കുന്ന കാര്യം ഫിഫ പ്രഖ്യാപിച്ചത്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങള്‍ ചേര്‍ന്ന് ആതിഥേയത്വം വഹിക്കുന്ന വരാനിരിക്കുന്ന ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ട്രംപിന് അവാര്‍ഡ് നല്‍കിയതെന്നും വിമര്‍ശനമുണ്ട്.
kerala
ഇതുകൊണ്ടൊന്നും താന്‍ തളരാന്‍ ഉദ്ദേശിക്കുന്നില്ല; സൈബര്‍ ആക്രമണത്തിനെതിരെ അഡ്വ. ടി ബി മിനി
നടന്റെ കൂട്ടാളികള്‍ സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന കൊലവിളിയും സൈബര്‍ ആക്രമണവും താന്‍ ശരിയായിരുന്നുവെന്ന് തെളിയിക്കുന്നുണ്ടെന്ന് ടി ബി മിനി ഫേസ്ബുക്കില്‍ കുറിച്ചു.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണം നടക്കുന്നതായി അതിജീവിതയുടെ അഭിഭാഷക അഡ്വ ടി ബി മിനി. ഇതുകൊണ്ടൊന്നും താന്‍ തളരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ടി ബി മിനി വ്യക്തമാക്കി.
നടന്റെ കൂട്ടാളികള്‍ സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന കൊലവിളിയും സൈബര്‍ ആക്രമണവും താന്‍ ശരിയായിരുന്നുവെന്ന് തെളിയിക്കുന്നുണ്ടെന്ന് ടി ബി മിനി ഫേസ്ബുക്കില്‍ കുറിച്ചു.
വിധി കേരളത്തിലെ സ്ത്രീകളുടേയും അഭിഭാഷകരുടേയും എട്ട് വര്‍ഷമായി നടത്തി വന്ന പോരാട്ടത്തിനേറ്റ പ്രഹരമാണെന്ന് മിനി ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന കുറ്റം തെളിയാത്ത പശ്ചാത്തലത്തില്‍ മേല്‍ക്കോടതികളിലും പോരാട്ടം തുടരുമെന്ന് അഭിഭാഷക വ്യക്തമാക്കിയിരുന്നു.
news
ഗുമ്മടി നര്‍സയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു; പൂജ ചടങ്ങില്‍ വികാരഭരിതനായി ശിവരാജ് കുമാര്‍
സൈക്കിള്‍ ചവിട്ടി നിയമസഭയിലേക്ക് പോകുന്ന നേതാവായ നര്‍സയ്യയുടെ ജീവചരിത്രം ആസ്പദമാക്കിയ ബയോപിക്കില്‍ കന്നഡ സൂപ്പര്‍ താരം ശിവ രാജ്കുമാര് കേന്ദ്രകഥാപാത്രമായി എത്തുന്നത്.
യെല്ലാണ്ടു സി.പി.ഐയുടെ മുന്‍ എം.എല്‍.എയും ദരിദ്രരുടെ പോരാളിയുമായ ഗുമ്മടി നര്‍സയ്യയുടെ ജീവിതകഥയെ വെള്ളിത്തിരയില്‍ സംവിധായകന് പരമേശ്വര്‍ ഹിവ്രാലെ എത്തിക്കുന്നു. സൈക്കിള്‍ ചവിട്ടി നിയമസഭയിലേക്ക് പോകുന്ന നേതാവായ നര്‍സയ്യയുടെ ജീവചരിത്രം ആസ്പദമാക്കിയ ബയോപിക്കില്‍ കന്നഡ സൂപ്പര്‍ താരം ശിവ രാജ്കുമാര് കേന്ദ്രകഥാപാത്രമായി എത്തുന്നത്. പ്രവല്ലിക ആര്‍ട്സ് ക്രിയേഷന്‍സിന്റെ ബാനറില്‍ എന്‍. സുരേഷ് റെഡ്ഢിയാണ് ചിത്രം നിര്‍മിക്കുന്നത്.
ഇന്ന് പല്‍വഞ്ചയില്‍ നടന്ന ബ്രഹ്മാണ്ഡ മുഹൂര്‍ത്ത ചടങ്ങില്‍ ഛായാഗ്രഹണ മന്ത്രി കോമാട്ടിറെഡ്ഢി വെങ്കട് റെഡ്ഢി, കവിത, മല്ലു ഭാട്ടി വിക്രമര്‍ക്കയുടെ ഭാര്യ നന്ദിനി മല്ലു തുടങ്ങി നിരവധി രാഷ്ട്രീയപ്രമുഖര്‍ പങ്കെടുത്തു. ഗീത ശിവരാജ്കുമാര് ആദ്യ ക്ലാപ്പ് നല്കി, കോമാട്ടി റെഡ്ഢി വെങ്കട്ട് റെഡ്ഢി ക്യാമറ സ്വിച്ച് ഓണ്‍ ചെയ്തു, നന്ദിനി മല്ലു സ്ക്രിപ്റ്റ് കൈമാറി.
ചടങ്ങില്‍ സംവിധായകന് പരമേശ്വരന്റെ വാക്കുകള്‍ ഇങ്ങനെ ”രാഷ്ട്രീയം തൊഴിലും ബിസിനസും അല്ല , അത് ഒരു സാമൂഹിക ഉത്തരവാദിത്തമാണ്. 20 വര്‍ഷം എം.എല്‍.എയായിരുന്ന ഗുമ്മടി നര്‍സയ്യ ഒരു രൂപ പോലും തന്റെ പേരില്‍ സമ്പാദിച്ചിട്ടില്ല. അദ്ദേഹത്തിന്റെ മഹത്വം വെള്ളിത്തിരയില്‍ കാണിക്കേണ്ടതുണ്ട്. ഇത്രയും ഗംഭീര കഥയ്ക്ക് ഇത്രയും ഗംഭീര നായകനെ കിട്ടിയത് എന്റെ ഭാഗ്യമാണ്. ഡോ. ശിവരാജ് കുമാറിനോടും നിര്‍മാതാവ് എന്‍ സുരേഷ് റെഡ്ഢിയോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു.’
നിര്‍മാതാവ് എന്‍ സുരേഷ് റെഡ്ഢിയുടെ വാക്കുകള്‍ ‘ ശിവരാജ് കുമാര്‍ യഥാര്‍ത്ഥ നായകനും നല്ല ഹൃദയമുള്ള മനുഷ്യനാണ്. ഈ കഥാപാത്ര ഏറ്റെടുത്തതില്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഈ ചിത്രത്തിന്റെ റിലീസിന് ശേഷം രാഷ്ട്രീയത്തില്‍ പുതിയൊരു മാറ്റം ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു’.
നായകന് ശിവരാജ് കുമാറിന്റെ വാക്കുകള്‍’ സന്തോഷത്തോടെയും അഭിമാനത്തോടെയും ഞാന്‍ ഈ കഥാപാത്രത്തെ സ്വീകരിക്കുന്നു. സംവിധായകന് പരമേശ്വറിനോടും നിര്‍മാതാവിനോടും ഈ കഥാപാത്രം ഏല്‍പ്പിച്ചതില്‍ നന്ദി അറിയിക്കുന്നു. ഗുമ്മടി നര്‍സയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു. സ്വന്തം കാര്യം നോക്കി ജീവിക്കാതെ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കണമെന്ന് എന്റെ പിതാവ് എപ്പോഴും പറയുമായിരുന്നു. ഗുമ്മടി നര്‍സയ്യയെ കണ്ടപ്പോള്‍ ഞാന്‍ എന്റെ പിതാവിനെ കണ്ടതുപോലെയാണ് തോന്നിയത്. ഈ ചിത്രത്തിനായി ഞാന്‍ തെലുഗ് ഭാഷ പഠിച്ച് ഞാന്‍ ഡബ് ചെയ്യും. എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കും ഈ ചിത്രം ഒരു പ്രചോദനമാകും’
ഗുമ്മടി നര്‍സയ്യയുടെ വാക്കുകള്‍ ഇങ്ങനെ’ ഈ സിസ്റ്റത്തില്‍ ഒരു മാറ്റം വേണം. ഞാന്‍ ഒരു മഹാനായ നേതാവല്ല, ഞാന്‍ നിങ്ങളെ പോലെ ഒരു സാധാരാണ മനുഷ്യനാണ്. ശിവരാജ് കുമാര്‍ ഈ വേഷം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഈ ചിത്രത്തിന്റെ റിലീസിന് ശേഷം സമൂഹത്തില്‍ ഒരു വലിയ മാറ്റം ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു’.
ചിത്രത്തിന്റെ ഫസ്റ്റ്-ലുക്ക് പോസ്റ്ററും മോഷന്‍ പോസ്റ്ററും മറ്റ് അപ്ഡേറ്റുകളും ഇതിനോടകം തന്നെ വലിയ കൗതുകം സൃഷ്ടിച്ചിട്ടുണ്ട്. ഗുമ്മടി നര്‍സയ്യയായി ശിവ രാജ്കുമാറിന്റെ അവതരണം വ്യാപകമായ പ്രശംസ നേടി തെലുങ്ക് പ്രേക്ഷകരില്‍ വലിയ പ്രതീക്ഷകള്‍ ഉയര്‍ത്തുകയും ചെയ്തു.
ടെക്നിക്കല്‍ ടീം : ബാനര്‍: പ്രവല്ലിക ആര്‍ട്സ് ക്രിയേഷന്‍സ്, നിര്‍മാതാവ്: എന്‍. സുരേഷ് റെഡ്ഡി (NSR), സംവിധായകന്: പരമേശ്വര്‍ ഹിവ്രാലെ, ഡി.ഒ.പി: സതീഷ് മുത്ത്യാല, എഡിറ്റര്‍: സത്യ ഗിഡുതുരി, സംഗീത സംവിധാനം: സുരേഷ് ബോബ്ബിളി , പി.ആര്.ഒ: ശബരി
-
india2 days agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
kerala23 hours ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
india2 days ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala17 hours agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
kerala2 days agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
india22 hours agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala18 hours agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
kerala2 days agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു

