മെക്സികോ സിറ്റി: മെക്സികോയുടെ തെക്കൻ മേഖലയിലെ ഓക്സാകയിൽ ട്രെയിൻ പാളംതെറ്റി 13 മരണം. 98 പേർക്ക് പരിക്കേറ്റു. അഞ്ചുപേരുടെ നില ഗുരുതരമാണ്.
പസഫിക് തീര തുറമുഖമായ സാലിന ക്രൂസിനെയും ഗൾഫ് കോസ്റ്റിലെ കോട്സാകോൽകോസിനെയും ബന്ധിപ്പിച്ച് 2023ലാണ് സമുദ്രാന്തര ട്രെയിൻ സർവിസ് ആരംഭിച്ചത്.