Connect with us

kerala

തീവണ്ടി യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ നടപടി വേണം- മലബാര്‍ ട്രെയിന്‍ പാസ്സഞ്ചേഴ്‌സ് വെല്‍ഫേര്‍ അസോസിയേഷന്‍

Published

on

തിരൂര്‍: ഏലത്തൂരില്‍ വെച്ച് ഓടുന്ന തീവണ്ടിക്കകത്ത് യാത്രക്കാര്‍ക്ക് നേരെയുണ്ടായ തീവെപ്പിലും മൂന്ന് യാത്രക്കാരുടെ ദാരുണ മരണത്തിലും മലബാര്‍ ട്രെയിന്‍ പാസ്സഞ്ചേഴ്‌സ് വെല്‍ഫേര്‍ അസോസിയേഷന്‍ നടുക്കവും ദു:ഖവും രേഖപ്പെടുത്തി. സമീപ കാലത്ത് തീവണ്ടി യാത്രക്കാരുടെ സുരക്ഷിതത്വം നഷ്ടപ്പെട്ട പല സംഭവങ്ങളും നടക്കുന്നുണ്ടെങ്കിലും അധികൃതര്‍ താല്‍ക്കാലികമായ നടപടികള്‍ മാത്രമാണ് സ്വീകരിക്കുന്നത്.

ടിക്കറ്റില്ലാത്ത യാത്രക്കാരും യാചകരായി എത്തുന്നവരും നിയമ വിരുദ്ധമായി തീവണ്ടിക്കകത്ത് കച്ചവടം നടത്തുന്നവരും വര്‍ദ്ധിച്ചു വന്നിട്ടും ഇവരെ നിയന്ത്രിക്കാന്‍ ഒരു നടപടിയും സ്വീകരിക്കുന്നതായി യാത്രക്കാര്‍ക്ക് അനുഭവമില്ല.

ആവശ്യത്തിന് ടിക്കറ്റ് പരിശോധകരോ പോലീസോ ഇല്ലാത്തത് ഇക്കൂട്ടര്‍ മുതലെടുക്കുകയാണ്.
റെയില്‍വേ എല്ലാവിഭാഗം ജീവനക്കാരുടെയും എണ്ണം കുറക്കുന്നതും മൂലം അനധികൃത കച്ചവടക്കാരും ടിക്കറ്റില്ലാ യാത്രക്കാരും ഭിക്ഷാടന മാഫിയയും തീവണ്ടിയിലും പ്ലാറ്റ്‌ഫോമിലും പിടിമുറുക്കിയിരിക്കുകയാണ്. ഇപ്പോള്‍ നടന്ന അക്രമവും ജീവഹാനിയും അപകടങ്ങളും റെയില്‍വേ അധികൃതര്‍ ഗൗരവമായി കാണണമെന്നും യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

അക്രമിയെ എത്രയും വേഗം പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ. റസ്സാഖ് ഹാജി തിരൂര്‍, സെക്രട്ടറി എം ഫിറോസ് കാപ്പാട്, ട്രഷറര്‍ പി പി അബ്ദുല്‍ റഹ്മാന്‍ വള്ളിക്കുന്ന്, സുദര്‍ശന്‍ കോഴിക്കോട്, പി പി രാമനാഥന്‍, കെ അഷ്‌റഫ് അരിയല്ലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു

kerala

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴു ജില്ലകളിലും ഭേദപ്പെട്ട പോളിങ്, വോട്ട് ചെയ്ത് പ്രമുഖര്‍

പ്രമുഖ പാര്‍ട്ടികളുടെ രാഷ്ട്രീയ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. മൂന്ന് മുന്നണികളും മികച്ച ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Published

on

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് തുടങ്ങി അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഏഴ് ജില്ലകളിലും ഭേദപ്പെട്ട പോളിങ്. ഇപ്പോള്‍ കിട്ടിയ കണക്കുകള്‍ പ്രകാരം തിരുവനന്തപുരം ജില്ലയിലെ പോളിങ് 29.23 ശതമാനം കടന്നു.

കൊല്ലത്തെ പോളിങ് 32.57 ശതമാനമാണ്. പത്തനംതിട്ടയില്‍ 31.37 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടപ്പോള്‍ ആലപ്പുഴയില്‍ 33.81 ശതമാനം വോട്ടുകളും കോട്ടയത്ത് 31.88 ശതമാനം വോട്ടുകളും പോള്‍ ചെയ്യപ്പെട്ടു. ഇടുക്കിയില്‍ പോളിങ് ശതമാനം 33.33 ശതമാനമായി. എറണാകുളം ജില്ലയില്‍ 33.83 ശതമാനം വോട്ടുകളാണ് പോള്‍ ചെയ്യപ്പെട്ടത്.

തിരുവനന്തപുരം കോര്‍പറേഷനുകളിലേക്കുള്ള 23.71 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടപ്പോള്‍ കൊല്ലം കോര്‍പറേഷനിലേക്കുള്ള 25.97 ശതമാനം വോട്ടുകളും കൊച്ചി കോര്‍പറേഷനിലേക്കുള്ള 26.27 ശതമാനം വോട്ടുകളും പോള്‍ ചെയ്യപ്പെട്ടു. പ്രമുഖ പാര്‍ട്ടികളുടെ രാഷ്ട്രീയ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. മൂന്ന് മുന്നണികളും മികച്ച ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മന്ത്രി പി രാജീവ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ശശി തരൂര്‍ എംപി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, സിപിഐഎം ദേശീയ സെക്രട്ടറി എംഎ ബേബി, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍, മന്ത്രി റോഷി അഗസ്റ്റിന്‍, മന്ത്രി പി പ്രസാദ്, മന്ത്രി വീണാ ജോര്‍ജ് തുടങ്ങിയവര്‍ വോട്ട് രേഖപ്പെടുത്തി.

 

 

Continue Reading

kerala

കേരളത്തില്‍ എസ്ഐആര്‍ സമയപരിധി രണ്ടു ദിവസം കൂടി നീട്ടി

രണ്ടാഴ്ച കൂടി സമയം നീട്ടി നല്‍കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.

Published

on

ന്യൂ ഡല്‍ഹി: കേരളത്തിലെ എസ്ഐആര്‍ നടപടികളുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി ഇന്ന് നിര്‍ണ്ണായക ഇടക്കാല ഉത്തരവുമായി. രണ്ടാഴ്ച കൂടി സമയം നീട്ടി നല്‍കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.

എന്നാല്‍ സംസ്ഥാനത്തിന്റെ ആവശ്യം ചോദ്യം ചെയ്ത തെരഞ്ഞെടുപ്പ് കമ്മീഷന്‍, നടപടികള്‍ നിരീക്ഷിച്ചു വരികയാണ് എന്നും ആവശ്യമെന്നുവെച്ചാല്‍ മാത്രം സമയം ഇനിയും നീട്ടാം എന്നും കോടതിയോടു അറിയിച്ചു.

 

Continue Reading

kerala

തദ്ദേശ തിരഞ്ഞെടുപ്പ്; വടക്കന്‍ കേരളത്തില്‍ ഇന്ന് കലാശക്കൊട്ട്

സര്‍ക്കാരിന്റെ സാധാരണക്കാരോടുള്ള വെല്ലുവിളി തുറന്നുകാട്ടിയായിരുന്നു യു.ഡി.എഫിന്റെ പ്രചാരണം.

Published

on

തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ വടക്കന്‍ കേരളത്തില്‍ ഇന്ന് കലാശക്കൊട്ട്. രണ്ടാംഘട്ടത്തില്‍ ഡിസംബര്‍ 11ന് വോട്ടെടുപ്പ് നടക്കുന്ന തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് പരസ്യ പ്രചരണം അവസാനിക്കുന്നത്.

ശബരിമല സ്വര്‍ണ്ണക്കൊള്ള, പി.എം ശ്രീ, തൊഴില്‍ കോഡുകളുടെ കരടുചട്ട വിജ്ഞാപനം അടക്കമുള്ള വിവാദങ്ങളും സംസ്ഥാന സര്‍ക്കാറിനെതിരായ ഭരണവിരുദ്ധ വികാരവും ഇടതു പക്ഷത്തെ പ്രതിരോധത്തിലാക്കിയാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തിരശ്ശീല വീഴുന്നത്.

നികുതി, വൈദ്യുതി നിരക്ക്, വെള്ളക്കരം, കെട്ടിട പെര്‍മിറ്റ് ഫീ തുടങ്ങിയ വര്‍ധിപ്പിച്ച സര്‍ക്കാരിന്റെ സാധാരണക്കാരോടുള്ള വെല്ലുവിളി തുറന്നുകാട്ടിയായിരുന്നു യു.ഡി.എഫിന്റെ പ്രചാരണം. ഇന്ന് വൈകീട്ട് ആറു മണിക്കാണ് പരസ്യപ്രചാരണം അവസാനിക്കുക.

തെക്കന്‍ ജില്ലകളിലെ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ് ആണ് രേഖപ്പെടുത്തുന്നത്. വൈകിട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മൂന്ന് കോര്‍പ്പറേഷനുകള്‍ 39 മുന്‍സിപ്പാലിറ്റികള്‍, ഏഴ് ജില്ലാ പഞ്ചായത്തുകള്‍, 75 ബ്ലോക്ക് പഞ്ചായത്തുകള്‍, 471 ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കാണ് ഇന്ന് ജനവിധി.

 

 

Continue Reading

Trending