kerala

സ്വകാര്യ ബസുകളുടെ മത്സരയോട്ടം: യോഗം വിളിച്ച് ഗതാഗതമന്ത്രി

By webdesk13

February 11, 2023

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ബസുകളുടെ ഉടമകളെ യോഗം വിളിച്ച് ഗതാഗമന്ത്രി ആന്റണി രാജു. സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തെ തുടര്‍ന്നുണ്ടാവുന്ന അപകട സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യനാണ് യോഗം വിളിച്ചിരിക്കുന്നത്. എറണാകുളത്ത് ഫെബ്രുവരി 14 ന് രാവിലെ പത്തരയ്ക്കാണ് യോഗം.

മോട്ടോര്‍ വാഹന വകുപ്പ്, പോലീസ്, റോഡ് സേഫ്റ്റി അതോറിറ്റി, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരും സ്വകാര്യ ബസ് ഉടമകള്‍, തൊഴിലാളി സംഘടനകള്‍ എന്നിവയുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.

സംസ്ഥാനത്തെ റോഡുകളില്‍ പ്രത്യേകിച്ച് എറണാകുളം നഗരത്തിലെ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം മൂലം നിരന്തരമുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം ചേരുവാന്‍ തീരുമാനിച്ചതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.