india

കുഴല്‍ക്കിണറില്‍ കുടുങ്ങിയത് മൂന്നു ദിവസം; രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം

By webdesk14

June 08, 2023

മധ്യപ്രദേശിലെ സെഹോറില്‍ 300 അടി താഴ്ചയുള്ള കുഴല്‍ കിണറില്‍ വീണ രണ്ടര വയസുകാരിയെ രക്ഷിക്കാനുള്ള ശ്രമം വിഫലമായി. കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കാന്‍ സാധിച്ചില്ല. കുഴല്‍ കിണറില്‍ വീണ് 3 ദിവസത്തിന് ശേഷമാണ് കുഞ്ഞിനെ പുറത്തെടുക്കാനായത്.

ഇന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ മരണം സംഭവിച്ചിരുന്നു. രണ്ടര വയസുള്ള സൃഷ്ടി കുശ്വാഹയാണ് മരിച്ചത്. മുഗോളി ഗ്രാമത്തിലാണ് ദാരുണ സംഭവം. പാടത്തിന് സമീപത്ത് കളിക്കുന്നതിനിടെയാണ് കുട്ടി കുഴല്‍കിണറില്‍ വീണത്.

300 അടി താഴ്ചയാണ് കിണറിനുള്ളത്. കുട്ടി 40 അടി താഴ്ചയിലാണ് ആദ്യം കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ 100 അടി താഴ്ചയിലേക്ക് കുട്ടി വീണ്ടും പതിച്ചു.