gulf

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്ക് ജൂണ്‍ 30 വരെ നീട്ടി

By web desk 1

May 30, 2021

അബുദാബി: ഇന്ത്യക്കാര്‍ക്കുള്ള നേരിട്ടുള്ള പ്രവേശന വിലക്ക് യുഎഇ നീട്ടി. ജൂണ്‍ 30 വരെ ഇന്ത്യയില്‍ നിന്ന് വിമാനം ഉണ്ടാകില്ല എന്ന് എമിറേറ്റ്‌സ് എയര്‍ ലൈന്‍സ് അറിയിച്ചു.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഇന്ത്യ സന്ദര്‍ശിച്ചവര്‍ക്കും യുഎഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. ജൂണ്‍ പതിനാലിന് വിലക്ക് മാറിയേക്കും എന്ന് സൂചനകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ ഇന്ത്യയില്‍ കോവിഡ് കേസുകള്‍ നിയന്ത്രണ വിധേയമല്ലാത്ത സഹാഹര്യത്തിലാണ് പ്രവേശന വിലക്ക് തുടരുന്നതെന്ന് എമിറേറ്റ്‌സ് അറിയിച്ചു.