crime

വനത്തില്‍നിന്ന് മരങ്ങള്‍ മുറിച്ചുകടത്തി; രണ്ടുപേര്‍ക്കെതിരെ കേസ്

By webdesk14

March 29, 2023

വടക്കാഞ്ചേരി കരിങ്കയം വട്ടപ്പാറ വനമേഖലയില്‍നിന്ന് ലക്ഷങ്ങളുടെ മരങ്ങള്‍ മുറിച്ചുകടത്തിയ സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ ആലത്തൂര്‍ വനം റേഞ്ച് ഓഫിസര്‍ കേസെടുത്തു. ഒരു മാസത്തോളമായി ഇവിടെനിന്ന് മരങ്ങള്‍ മുറിച്ചിട്ടുണ്ട.് കരിങ്കയം പി.ടി. സനീഷ് (39), ഷിനു ജോസഫ് (35) എന്നിവര്‍ക്കെതിരെയാണ് കേസ്.

ആലത്തൂര്‍ വനം റേഞ്ചിലെ പുഴക്കലിടം മലവാരത്തില്‍പ്പെട്ട അര ഏക്കര്‍ വനഭൂമിയില്‍നിന്നാണ് തേക്ക്, ഇരുപൂള്‍, ചടച്ചി, മരുത് തുടങ്ങി 20ളം മരങ്ങള്‍ കടത്തിയത്. ജീപ്പ്, പിക്അപ് വാന്‍ പോലുള്ള വാഹനങ്ങളിലാണ് തടി കടത്തിയത്. കടത്താന്‍ ഉപയോഗിച്ച വാഹനങ്ങള്‍ പിടികൂടിയിട്ടില്ല. സംഭവസ്ഥലത്ത് മുറിച്ചിട്ട കഷണങ്ങള്‍ മാത്രമാണ് അധികൃതര്‍ കസ്റ്റഡിയിലെടുത്തത്.