News

അഴിമതിക്കേസുകളിലെ വിചാരണ; ഇസ്രാഈല്‍ പ്രസിഡന്റിന് മാപ്പപേക്ഷ സമര്‍പ്പിച്ച് നെതന്യാഹു

By webdesk18

December 01, 2025

അഴിമതിക്കേസുകളിലെ വിചാരണയുമായി ബന്ധപ്പെട്ട് ഇസ്രാഈല്‍ പ്രസിഡന്റിന് മാപ്പപേക്ഷ സമര്‍പ്പിച്ച് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പ്രസിഡന്റ് യിസാക് ഹെര്‍സോഗിന്റെ ഓഫിസ് തന്നെയാണു ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ദീര്‍ഘകാലമായി അഴിമതിക്കേസുകളില്‍ വിചാരണ നേരിടുകയാണ് ബെഞ്ചമിന്‍ നെതന്യാഹു.

നെതന്യാഹുവിനോട് ക്ഷമിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം ആദ്യം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഹെര്‍സോഗിന് കത്തയച്ചിരുന്നു. ”കാര്യമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാവുന്ന അസാധാരണമായ അഭ്യര്‍ത്ഥനയാണ് നെതന്യാഹു നടത്തിയിരിക്കുന്നത്. എല്ലാ അഭിപ്രായങ്ങളും സ്വീകരിച്ച ശേഷം, പ്രസിഡന്റ് ഈ അപേക്ഷ ഉത്തരവാദിത്തത്തോടെയും ആത്മാര്‍ത്ഥമായും പരിഗണിക്കും” ഹെര്‍സോഗിന്റെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. അധികാരത്തിലിരിക്കെ വിചാരണ നേരിടുന്ന ആദ്യത്തെ ഇസ്രാഈലി പ്രധാനമന്ത്രിയാണു നെതന്യാഹു. മൂന്ന് വ്യത്യസ്ത കേസുകളിലായാണു നിലവില്‍ നെതന്യാഹു വിചാരണ നേരിടുന്നത്.