തൃശൂര്‍: തൃശൂരില്‍ ആദിവാസി മൂപ്പനും മകനും ചികിത്സ നിഷേധിച്ചതായി പരാതി. വെട്ടുകാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ക്കെതിരെയാണ് പരാതി. ഡോക്ടര്‍ ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞ് ചികിത്സ നിഷേധിക്കുകയായിരുന്നു.
തൃശൂര്‍ പുത്തൂര്‍ ഊരുമൂപ്പനും മകനുമാണ് പരാതിയുമായി രംഗത്തെത്തിയത്. ബൈക്ക് അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഇവര്‍ ചികിത്സക്കായി വെട്ടുകാട് എഫ്എച്ച്‌സിയില്‍ എത്തുകയായിരുന്നു. എന്നാല്‍ ഒപി സമയം കഴിഞ്ഞെന്ന് പറഞ്ഞ് ഡോക്ടര്‍ പരിശോധിച്ചില്ലെന്നാണ് ഇവര്‍ ആരോപിക്കുന്നത്. സംഭവത്തില്‍ ജില്ലാ കലക്ടര്‍ക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.