crime

ആദിവാസി ഭൂമിയില്‍ വീണ്ടും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍

By webdesk12

January 22, 2023

പാലക്കാട് അട്ടപാടിയില്‍ അദിവാസി മേഖലയില്‍ വീണ്ടും എച്ച്.ആര്‍.ഡി.എസിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍. പലയിടങ്ങളിലും നിയമവിരുദ്ധമായി ആദിവാസി ഭൂമി 33 വര്‍ഷത്തിന് പാട്ടത്തിനെടുത്ത് എജന്‍സി കൃഷി ചെയ്യുകയാണ്. ഔഷധ കൃഷി പദ്ധതിയായ കര്‍ഷകയുടെ യോഗം ഈ മാസം 26ന് ചേരുമെന്ന് കാണിച്ച് നിരവധിപേര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

എച്ച്.ആര്‍.ഡി.എസിന്റെ കേരളത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തുകയാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കര്‍ഷക എന്ന ഔഷധ കൃഷിക്കായി യോഗം ചേരുകയാണെന്ന് കാണിച്ചാണ് ആദിവാസികള്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ആദിവാസികളുടെ ഭൂമി ആദിവാസികളാല്ലാത്തവര്‍ വാങ്ങാനൊ പാട്ടത്തിന് എടുക്കാനൊ പാടില്ല.