kerala

ഉള്‍ക്കാട്ടില്‍ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു

By webdesk14

February 25, 2023

ഊരില്‍ ശുദ്ധജലം ഇല്ലാത്തതിന്റെ പേരില്‍ കാട്ടുചോല തേടിപോയ ആദിവാസി യുവതി ഉള്‍ക്കാട്ടില്‍ വച്ച് പ്രസവിച്ച കുഞ്ഞ് മരിച്ചു. പാലക്കാട് മംഗലം ഡാം തളികക്കല്ലില്‍ കണ്ണന്റെ ഭാര്യ സുജാതയുടെ കുഞ്ഞാണ് മരിച്ചത്. മാസം തികയാതെ പ്രസവിച്ചതിനാല്‍ 680 ഗ്രാം മാത്രമായിരുന്നു കുട്ടിയുടെ ഭാരം.

ഉള്‍ക്കാട്ടില്‍ പ്രസവിച്ചതിന് പിന്നാലെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. ആരും സഹായിക്കാനില്ലാത്തതിനാല്‍ ആശുപത്രി വിട്ട് ഇറങ്ങിയെന്ന് ഭര്‍ത്താവ് കണ്ണന്‍ പറഞ്ഞു. പിന്നീട് ശുദ്ധജലം ലഭിക്കാന്‍ വേണ്ടി ഉള്‍വനത്തിലെത്തി കാട്ടുചോല കണ്ടെത്തി അതിന്റെ സമീപത്ത് കുടില്‍ കെട്ടി താമസിക്കുകയായിരുന്നു.