crime

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ആദിവാസി യുവാക്കളെ ചികിത്സ മുടക്കി വനപാലകര്‍

By webdesk14

March 11, 2023

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ആദിവാസി യുവാക്കളുടെ ചികിത്സ മുടക്കി ആശുപത്രിയില്‍ നിന്നും വനപാലകര്‍ തിരിച്ച നടപടി ചര്‍ച്ചയാകുന്നു. ആനക്കുളം മാങ്ങാപ്പാറ ആദിവാസി കോളനിയിലെ രാമു ആലന്‍പിള്ള (30), മോഹനന്‍ മംഗലസ്വാമി (27) എന്നിവര്‍ക്കാണ് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്.

കഴിഞ്ഞ ദിവസം രാത്രി അനക്കുളം സ്‌കൂള്‍ വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കെടുത്തു ബൈക്കില്‍ മടങ്ങിയവരെ കുടിക്ക് സമീപത്തു നിന്ന കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ യുവാക്കളെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിച്ചു. ആശുപത്രിയില്‍ എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മതിയായ ചികിത്സ ലഭിക്കുന്നതിന് മുന്‍പ് യുവാക്കളെ തിരിച്ചതാണ് വിവാദമായത്.മാധ്യമങ്ങളില്‍ വാര്‍ത്ത വരാതിരിക്കാനാണ് വനം വകുപ്പിന്റെ ഈ നടപടി.