kerala

എഐ ക്യാമറകളെ കബളിപ്പിക്കല്‍; 3 വാഹനങ്ങള്‍ പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

By webdesk14

June 24, 2023

എഐ ക്യാമറകളെ കബളിപ്പിക്കാന്‍ ശ്രമിച്ച വാഹനങ്ങള്‍ പിടിച്ചെടുത്ത് മോട്ടോര്‍ വാഹനവകുപ്പ്. വാഹനങ്ങളിലെ നമ്പര്‍ പ്ലേറ്റ് ഇളക്കിമാറ്റിയും, മാസ്‌ക് ചെയ്തുമാണ് കബളിപ്പിക്കാന്‍ നോക്കിയത്. ആറ്റിങ്ങലില്‍ നടന്ന സ്‌പെഷ്യല്‍ ഡ്രൈവില്‍ 15 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരിശോധനയില്‍ മൂന്നു വാഹനങ്ങള്‍ പിടിച്ചെടുത്തു.

അതേസമയം എഐ ക്യാമറകളെ കബളിപ്പിക്കുന്ന വിധത്തില്‍ രൂപമാറ്റം വരുത്തിയും നമ്പര്‍ പ്ലേറ്റുകള്‍ മറച്ചും നിരവധി വാഹനങ്ങളാണ് നിരത്തിലൂടെ ഓടുന്നത്. കൂടാതെ ക്യാമറകള്‍ക്ക് മുന്നിലെത്തുമ്പോള്‍ പിന്‍സീറ്റിലിരിക്കുന്ന വ്യക്തി നമ്പര്‍ പ്ലേറ്റ് മറയ്ക്കുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. നമ്പര്‍ ക്യാമറയില്‍ വ്യക്തമാകാതിരിക്കാന്‍ എല്‍.ഇ.ഡി ലൈറ്റ്, സറ്റിക്കര്‍ എന്നിവയും ഉപയോഗിക്കുന്നുണ്ട്. ഇതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് പ്രത്യേക പരിശോധന നടത്തിയത്. ആറ്റിങ്ങല്‍ ആര്‍ടിഒയുടെ പരിധിയില്‍ മാത്രം 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മൂന്നുവാഹനങ്ങള്‍ പിടിച്ചെടുത്തു. വരും ദിവസങ്ങളില്‍ നിരത്തുകളില്‍ പരിശോധന ശക്തമാക്കാനാണ് തീരുമാനം.