crime

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു

By webdesk14

January 07, 2024

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. മുര്‍ഷിദാബാദിലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സത്യാന്‍ ചൗധരിയ്ക്കാണ് വെടിയേറ്റത്. ഞായറാഴ്ചയാണ് സംഭവം.

ബൈക്കില്‍ എത്തിയ സംഘം സത്യാന്‍ ചൗധരിക്ക് നേരെ ക്ലോസ് റേഞ്ചില്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.