india

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് രാജിവച്ചു

By Test User

May 14, 2022

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് രാജിവച്ചു. ബിജെപിയിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് രാജിക്ക് പിന്നിലെ കാരണം എന്നാണ് ലഭിക്കുന്ന സൂചന. ബിപ്ലബ് കുമാര്‍ ഗവര്‍ണര്‍ക്ക് തന്റെ രാജിക്കത്ത് കൈമാറി.

ക്രമസമാധാന തകര്‍ച്ചയെ തുടര്‍ന്ന് പ്രതിപക്ഷം അദ്ദേഹത്തിനെതിരെ നിരന്തരം രാജി ആവശ്യപ്പെട്ടിരുന്നു. പുതിയ നേതാവിനായുള്ള ചര്‍ച്ച  ഉടന്‍ നടക്കും. ഇതിനായി ലെജിസ്ലേച്ചര്‍ പാര്‍ട്ടി യോഗം ഇന്ന് വൈകിട്ട് ചേരും. ബിജെപി നിരീക്ഷകരായി കേന്ദ്ര മന്ത്ര ഭൂപേന്ദ്ര യാദവും ബിജെപി ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെയും  ചേരും.