kerala

മദ്യപിച്ച് ബസ് ഓടിച്ചു; തൃശൂരില്‍ എട്ടു ഡ്രൈവര്‍മാര്‍ കസ്റ്റഡിയില്‍

By Chandrika Web

August 22, 2022

തൃശൂര്‍: തൃശൂരില്‍ മദ്യപിച്ച് ബസ് ഓടിച്ച എട്ടു സ്വകാര്യ ബസ് ഡ്രൈവര്‍മാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ചു കണ്ടക്ടര്‍മാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

രാവിലെ ആറു മുതല്‍ ഏഴര വരെ ശക്തന്‍, വടക്കേ സ്റ്റാന്റുകളില്‍ നടത്തിയ പരിശോധനയില്‍ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു. നടപടികള്‍ക്കു ശേഷം ബസ് വിട്ടുനല്‍കുമെങ്കിലും ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാന്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് ഈസ്റ്റ് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം കാറിലേക്ക് മനപ്പൂര്‍വം ബസ് ഇടിച്ചു കയറ്റിയ സംഭവത്തെത്തുടര്‍ന്നാണ് പൊലീസ് ബസുകളില്‍ പരിശോധന നടത്തിയത്.