Culture

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിക്കുന്ന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍

By Test User

July 24, 2019

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിക്കുന്ന നടപടിക്രമങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ മുന്‍പോട്ട് പോകുകയാണെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിംങ് പുരി രാജ്യസഭയെ അറിയിച്ചു. കൊച്ചി വിമാനത്താവളം സ്വകാര്യമേഖലയിലാണെന്ന മന്ത്രിയുടെ വാദത്തെ രാജ്യസഭയില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ചോദ്യം ചെയ്തു.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള അഹമ്മദാബാദ്, ജയ്പൂര്‍, ലക്‌നൗ, ഗുവാഹത്തി, തിരുവനന്തപുരം, മംഗലാപുരം വിമാത്താവളങ്ങളാണ് സ്വകാര്യ കമ്പനികള്‍ക്ക് പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

സ്വകാര്യവത്ക്കരണത്തെ എന്തിനാണ് കേരളം എതിര്‍ക്കുന്നതെന്നും, 99ല്‍ കൊച്ചി വിമാനത്താവളം സ്വകാര്യവത്കരിച്ചതല്ലേയെന്നും മന്ത്രി ചോദിച്ചു. ഇതോടെ കോണ്‍ഗ്രസും ഇടത്പക്ഷവും ബഹളം വച്ചു. എംപിമാരും കേന്ദ്രത്തിന് നിവേദനം നല്‍കി. വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ശുപാര്‍ശ ഇപ്പോള്‍ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയിലാണ്.