തിരുവനന്തപുരം: കിളിമാനൂരില്‍ കാര്‍ അപകടത്തില്‍ പെട്ട് നാലുപേര്‍ മരിച്ചു.പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിച്ചാണ് അപകടം.

വെഞ്ഞാറമൂട്, കഴക്കൂട്ടം സ്വദേശികളായ ഷമീര്‍, സുല്‍ഫി, ലാല്‍, നജീബ് എന്നിവരാണ് മരിച്ചത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.