kerala

വെഞ്ഞാറമൂട്ടിൽ ഇരുചക്ര വാഹനത്തിൽ ടിപ്പറിടിച്ച് വീട്ടമ്മ മരിച്ചു ; ഭർത്താവിന് പരിക്ക്

By webdesk15

June 07, 2023

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ഇരുചക്ര വാഹനത്തിൽ ടിപ്പർ ഇടിച്ച് വീട്ടമ്മ മരിച്ചു. ഇരുചക്ര വാഹനത്തിൽ ഭർത്താവിനൊപ്പം സഞ്ചരിച്ചിരുന്ന കിളിമാനൂർ പോങ്ങനാട് സ്വദേശിനി ഉഷ (62) ആണ് മരിച്ചത്. ഭർത്താവ് മോഹനനെ (70) ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 7.30ന് എം.സി റോഡിൽ വെഞ്ഞാറമൂട് കീഴായിക്കോണത്തായിരുന്നു അപകടം.