kerala

തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട; നാലുപേർ അറസ്റ്റിൽ

By webdesk15

May 07, 2023

തിരുവനന്തപുരം കണ്ണേറുമുക്കിൽ 100 കിലോയോളം കഞ്ചാവ് പിടികൂടി. ഇന്നോവ കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്‌തു. സ്റ്റേറ്റ് എക്സൈസ് എൻഫേഴ്‌സ്മെന്റ് സ്‌ക്വാഡാണ് കഞ്ചാവ് പിടികൂടിയത്. 45 പാര്‍സലുകളിലായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.തമിഴ്നാട് അതിർത്തി കടന്ന് വരുന്ന വാഹനത്തിൽ കഞ്ചാവ് കടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.വാഹനത്തിൽ ഒരു സ്ത്രീയും മൂന്ന് കുട്ടികളും ഉണ്ടായിരുന്നു. പ്രതികളെ പിടികൂടുന്നതിനിടെ ഇവർ മറ്റൊരു വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു