india

കാശ്മീരില്‍ ഏറ്റുമുട്ടല്‍;മൂന്ന് ഭീകരരെ വധിച്ച് സൈന്യം

By Test User

January 05, 2022

ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ ഭീകരരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു. ജെയ് ഷാ മുഹമ്മദ് ഭീകരവാദികളെയാണ് വധിച്ചത്. പുല്‍വാമ ജില്ലയിലെ ചന്ദ്ഗ്രാം എന്ന പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഒരു പാകിസ്ഥാന്‍ സ്വദേശി ഉണ്ടെന്നാണ് വിവരം. ഇവരില്‍ നിന്ന് ആയുധങ്ങളും മറ്റു സാമഗ്രികളും കണ്ടെടുത്തിട്ടുണ്ട്. ഈ വര്‍ഷം ഇത് അഞ്ചാമത്തെ ഏറ്റുമുട്ടലാണ് ജമ്മുകാശ്മീരില്‍ നടക്കുന്നത്.