Connect with us

More

ഇന്ത്യ യഥാര്‍ത്ഥ സുഹൃത്ത്: അമേരിക്ക സന്ദര്‍ശിക്കാന്‍ മോദിക്ക് ക്ഷണം

Published

on

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്ക സന്ദര്‍ശിക്കാന്‍ ക്ഷണിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇന്ത്യ യഥാര്‍ത്ഥ സുഹൃത്താണെന്നും ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ ഒന്നിച്ച് ചെറുക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ 45ാം പ്രസിഡന്റായി അധികാരമേറ്റ ശേഷം ഫോണിലൂടെയാണ് മോദിയുമായി ട്രംപ് ഇക്കാര്യം സംസാരിച്ചത്.

പ്രതിരോധ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പ്രാദേശിക സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ചും ഇരു നേതാക്കളും സംസാരിച്ചതായും വൈറ്റ് ഹൗസ് പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു. അധികാരമേറ്റ ശേഷം ട്രംപ് ഫോണിലൂടെ സംസാരിക്കുന്ന അഞ്ചാമത്തെ നേതാവാണ് മോദി. പ്രസിഡന്റായി ജയിച്ചതിന് പിന്നാലെ ട്രംപിനെ അഭിനന്ദിച്ച നേതാക്കളില്‍ മോദിയും ഉണ്ടായിരുന്നു. ട്രംപിന്റെ സ്ഥാനാരോഹണം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം

ആഴത്തിലുള്ളതാക്കുമെന്ന് കരുതുന്നതായും ട്വിറ്ററിലൂടെ മോദി വ്യക്തമാക്കിയിരുന്നു. ഐ.ടി രംഗത്തെ എച്ച് ബിവണ്‍ വിസയിലുള്‍പ്പെടെ ട്രംപിന്റെ കടുംപിടുത്തം ഇന്ത്യക്ക് തലവേദനയാണ്. ഇക്കാര്യത്തിലൊക്കെ സമവായത്തില്‍ എത്തേണ്ടതുണ്ട്. ഉടന്‍ തന്നെ മോദി അമേരിക്ക സന്ദര്‍ശിച്ചേക്കുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More

സ്വി​ഗ്ഗി വഴി ഓർഡർ ചെയ്ത ഭക്ഷണത്തിൽ ജീവനുള്ള ഒച്ച്; പരാതിയുമായി യുവതി

ഭക്ഷണത്തിന്റെ ബിൽ ഉൾപ്പടെ യുവതി പങ്കുവെച്ചിട്ടുണ്ട്

Published

on

ഹൈദരാബാദ്: സ്വിഗ്ഗി വഴി ഓർഡർ ചെയ്ത ഭക്ഷണത്തിൽ നിന്നും യുവതിക്ക് കിട്ടിയത് ജീവനുള്ള ഒച്ചിനെ. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ദെയർ ഓൺ യു എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. തുടർന്ന് ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് നിരവധിപേരാണ് ആശങ്കകൾ പങ്കുവെച്ച് രംഗത്തെത്തിയത്.

ക്വിനോവ അവോക്കാഡോ സാലഡ് ഓർഡർ ചെയ്ത യുവതിയ്ക്കാണ് ജീവനുള്ള ഒച്ചിനെ കിട്ടിയത്. ഭക്ഷണം കഴിച്ച് പകുതിയായപ്പോഴാണ് എന്തോ അനങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതെന്നും പിന്നീട് സൂക്ഷിച്ചു നോക്കിയപ്പോഴാണ് അതൊരു ഒച്ചാണെന്ന് മനസിലായതെന്നും യുവതി വ്യക്തമാക്കുന്നു.

ഭക്ഷണത്തിന്റെ ബിൽ ഉൾപ്പടെ യുവതി പങ്കുവെച്ചിട്ടുണ്ട്. “ഓർഡറുകൾ തയ്യാറാക്കുമ്പോൾ എങ്ങനെയാണ് ഉത്തരവാദിത്വമില്ലാതെ പെരുമാറാൻ റസ്റ്ററൻ്റുകൾക്ക് കഴിയുന്നത്. വിഷയത്തിൽ ഉടൻതന്നെ നടപടി സ്വീകരിക്കണമെന്ന് സ്വിഗ്ഗിയോട്അഭ്യർഥിക്കുന്നു” യുവതി പറയുന്നു.

അതേസമയം ഹൈദരാബാദിൽ നിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കുന്ന റസ്റ്ററൻ്റുകൾ, ബേക്കറികൾ, ഭക്ഷണ സ്ഥാപനങ്ങൾ എന്നിവയ്‌ക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് അടുത്തിടെ കർശന നടപടികൾ സ്വീകരിച്ചിരുന്നു.

Continue Reading

Football

പ്രീതം കോട്ടൽ ബ്ലാസ്റ്റേഴ്സ് വിട്ടു, പകരം ചെന്നൈയിൻ എഫ്.സിയുടെ യുവതാരം ടീമിൽ

പ്രീതം ചെന്നൈൻ എഫ്.സിയുമായി കരാറിലെത്തി

Published

on

കേരള ബ്ലാസ്റ്റേഴ്‌സിൽ വൻ അഴിച്ചു പണി. ഡിഫന്റർ പ്രീതം കോട്ടാൽ മ്യൂച്ചൽ എഗ്രിമെന്റിലൂടെ ടീം വിട്ടപ്പോൾ യുവതാരം ബികാശ് യുംനം ടീമിനൊപ്പം ചേർന്നു. പ്രീതം ചെന്നൈൻ എഫ്.സിയുമായി കരാറിലെത്തി. 21 കാരനായ ഡിഫന്‍റര്‍ ബികാശ് ചെന്നൈ നിരയില്‍ നിന്നാണ് ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേരുന്നത്. 2029 വരെയുള്ള കരാറിലാണ് മണിപ്പൂരുകാരന്‍ ഒപ്പുവച്ചത്.

2029 വരെയുള്ള കരാറിലാണ് മണിപ്പൂരുകാരനായ ബികാശ് കരാറൊപ്പിട്ടത്. ഏറെ പരിചയ സമ്പത്തുള്ള ഇന്ത്യൻ ഡിഫൻഡറായ കോട്ടൽ കഴിഞ്ഞ ദിവസം നടന്ന നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് സ്ക്വാഡിലുണ്ടായിരുന്നില്ല.

നേരത്തേ അലക്സാന്‍ഡ്രേ കോയെഫ് ടീം വിട്ടിരുന്നു. തൊട്ടു പിറകെ മോണ്ടിനെഗ്രിയന്‍ താരം ദുസാന്‍ ലെഗാറ്റോര്‍ ടീമിനൊപ്പം ചേര്‍ന്നു. ഇന്നലെ കൊച്ചിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ ലഗാറ്റോര്‍ കളത്തിലിറങ്ങിയിരുന്നു.

 

Continue Reading

india

മനു ഭാക്കറിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; താരത്തിന്റെ മുത്തശ്ശിയും അമ്മാവനും മരിച്ചു

കാർ ഡ്രൈവർ ഒളിവിലാണ്

Published

on

ചണ്ഡി​ഗഡ്: ഒളിമ്പിക്‌സ് മെഡൽ ജേതാവ് മനു ഭാക്കറിന്‍റെ ബന്ധുക്കൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ട് രണ്ട് മരണം. മനു ഭാക്കറിന്‍റെ മാതൃസഹോദരൻ യുദ്ധ്വീർ സിങ്ങും മുത്തശ്ശി സാവിത്രി ദേവിയുമാണ് അപകടത്തിൽ മരണപ്പെട്ടത്.

ഹരിയാനയിലെ ചാർഖി ദാദ്രിയിൽ മഹേന്ദ്രഗഡ് ബൈപാസ് റോഡിലാണ് അപകടമുണ്ടായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മനുവിന്‍റെ ബന്ധുക്കൾ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. കാർ ഡ്രൈവർ ഒളിവിലാണ്.

അപകടവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ ഏറ്റുവാങ്ങി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. കൂടുതൽ അന്വേഷണം നടത്തിവരികയാണ്. അപകടത്തെ കുറിച്ച് മനു ഭാക്കറിന്റെ കുടുംബത്തിന്റെ ഭാഗത്ത് നിന്ന് പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

ഒളിമ്പിക്സിൽ ഒന്നിലധികം മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം പാരിസ് ഒളിമ്പിക്സിൽ മനു ഭാക്കർ സ്വന്തമാക്കിയിരുന്നു. ഷൂട്ടിങ്ങിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിലും ടീം ഇനത്തിലും വെങ്കല മെഡൽ നേടിയാണ് 22കാരി ചരിത്രം കുറിച്ചത്. ഷൂട്ടിങ്ങിൽ ഇന്ത്യക്കായി വെങ്കലം നേടുന്ന ആദ്യ വനിത താരമാകാനും മനുവിന് സാധിച്ചിരുന്നു.

Continue Reading

Trending