President Donald Trump speaks during a Cabinet Meeting in the East Room of the White House, Tuesday, May 19, 2020, in Washington. (AP Photo/Evan Vucci)

main stories

ഇന്ത്യയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ നാടുകടത്തി ട്രംപ്

By webdesk17

February 04, 2025

ഇന്ത്യയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ നാടുകടത്തി ട്രംപ്. അമേരിക്കയുടെ സി17 യുദ്ധവിമാനത്തിലാണ് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത്. യുഎസ്-മെക്സിക്കോ അതിര്‍ത്തിയിലേക്ക് അധിക സൈനികരെ അയച്ചു. നാടുകടത്താന്‍ സൈനിക വിമാനങ്ങള്‍ ഉപയോഗക്കപ്പെടുത്തിയും പാര്‍പ്പിക്കാന്‍ സൈനിക താവളങ്ങള്‍ തുറന്നുമാണ് കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നത്.

അതേസമയം ട്രംപ് അധികാരത്തിലേക്ക് തിരിച്ചെത്തിയതിന് ശേഷം ആദ്യമായാണ് ഇന്ത്യയിലേക്കുള്ള നാടുകടത്തല്‍ നടക്കുന്നത്.

2023 ഒക്ടോബറിനും 2024 സെപ്റ്റംബറിനുമിടയില്‍ ഇന്ത്യയില്‍ നിന്നുള്ള 1100-ലധികം അനധികൃത കുടിയേറ്റക്കാരെ അമേരിക്ക നാടുകടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കന്‍ സൈനിക വിമാനത്തിലാണ് ഇവരെ ഇന്ത്യയിലേക്ക് നാടുകടത്തുന്നത്.

അനധികൃത കുടിയേറ്റം തടയാന്‍ യു.എസ് -മെക്‌സിക്കോ അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ വിന്യസിക്കുക, പിടിയിലായ കുടിയേറ്റക്കാരെ നാടുകടത്താന്‍ സൈനിക വിമാനങ്ങള്‍ ഉപയോഗിക്കുക, ഇവരെ പാര്‍പ്പിക്കാന്‍ സൈനിക താവളങ്ങള്‍ തുറക്കുക തുടങ്ങിയ നീക്കങ്ങളും ട്രംപ് സൈന്യത്തിന്റെ സഹായത്തോടെ ചെയ്യുന്നുണ്ട്.

അതേസമയം ഇന്ത്യയില്‍ നിന്നുള്ള അനധികൃത കുടിയേറ്റത്തെക്കുറിച്ചുള്ള ആശങ്കകള്‍ പ്രധാനമന്ത്രിയോടും വിദേശകാര്യ മന്ത്രിയോടും ട്രംപും യു.എസ് സ്റ്റേറ്റ് സെക്രട്ടറിയും ചൂണ്ടിക്കാട്ടിയിരുന്നു.

രേഖകളില്ലാത്ത ഇന്ത്യന്‍ പൗരന്മാരുടെ നിയമാനുസൃത തിരിച്ചുവരവിന് രാജ്യം എപ്പോഴും തയ്യാറാണെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.