Connect with us

Culture

യു.എസ് കുടിയേറ്റ വിരുദ്ധ ഉത്തരവ് ; സമ്മര്‍ദ്ദം ശക്തമാക്കി ലോക രാജ്യങ്ങള്‍

Published

on

ന്യൂയോര്‍ക്ക്: ഏഴു രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ ട്രംപിന്റെ നടപടിക്കെതിരെ ലോകമെങ്ങും പ്രതിഷേധം പുകയുന്നു. കൂടുതല്‍ ലോക രാജ്യങ്ങള്‍ നടപടിയെ അപലപിച്ച് രംഗത്തെത്തി. അമേരിക്കക്കകത്തും ഉത്തരവിനെതിരെ പ്രതിഷേധം രൂക്ഷമായി. കഴിഞ്ഞ ദിവസം വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന പ്രതിഷേധങ്ങള്‍ ഇന്നലെ പ്രധാന നഗരങ്ങളിലേക്ക് വ്യാപിച്ചു.

വൈറ്റ്ഹൗസിനു സമീപത്തും വാഷിങ്ടണ്‍ ഡി.സിയിലും ന്യൂയോര്‍ക്കിലെ ബാറ്ററി പാര്‍ക്കിലും ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. യു.എസ് നടപടിയെ അപലപിച്ച് 57 മുസ്്‌ലിം രാഷ്ട്രങ്ങളുടെ കൂട്ടായ്മ രംഗത്തെത്തി. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്്‌ലാമിക് കോ-ഓപ്പറേഷന്‍ ആണ് യു.എസ് നടപടിയില്‍ ആശങ്ക പ്രകടിപ്പിച്ചും വിവേചനപരമായ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും രംഗത്തെത്തിയത്. ഓസ്‌കര്‍ വേദിയിലേക്കും ട്രംപിന്റെ നടപടിക്കെതിരായ പ്രതിഷേധം കടന്നുകയറുകയാണ്.

ഓസ്‌കര്‍ പുരസ്‌കാരദാന വേദിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് വിഖ്യാത ഇറാനിയന്‍ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദി വ്യക്തമാക്കി. വിദേശഭാഷാ വിഭാഗത്തില്‍ ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ച ദ സെയില്‍സ്മാന്‍ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ഫര്‍ഹാദി. യു.എസിലെ ശ്രദ്ധേയമായ ചലച്ചിത്ര അവാര്‍ഡ് വിതരണ വേദിയായ സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗ്വില്‍ഡിലും ട്രംപിന്റെ നടപടിക്കെതിരെ അതിരൂക്ഷ വിമര്‍ശനം ഉയര്‍ന്നു.

അറ്റ്‌ലാന്റ, ഓസ്റ്റിന്‍, ബാള്‍ട്ടിമോര്‍, ബോസ്റ്റണ്‍, ബോയ്‌സി, ചിക്കാഗോ, ഡള്ളാസ്, ദത്രോയിറ്റ്, സാന്‍ഫ്രാന്‍സിസ്‌കോ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ട്രംപിന്റെ നടപടിയെ വിമര്‍ശിച്ചും അഭയാര്‍ത്ഥികള്‍ക്കും മുസ്‌ലിംകള്‍ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും ഇന്നലെ പടുകൂറ്റന്‍ പ്രകടനങ്ങള്‍ നടന്നു. അതേസമയം കുടിയേറ്റക്കാരേയും അഭയാര്‍ത്ഥികളേയും വിലക്കിയ നടപടിയില്‍ ഉറച്ചുനില്‍ക്കുമെന്ന് യു.എസ് ഭരണകൂടം വ്യക്തമാക്കി.

മുസ്‌ലിംകള്‍ക്കെതിരെയല്ല നടപടിയെന്നും അമേരിക്കയുടെ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രം വിസ അനുവദിച്ചാല്‍ മതിയെന്നാണ് തീരുമാനമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വിശദീകരിച്ചു. പാകിസ്താന്‍ ഉള്‍പ്പെടെ കൂടുതല്‍ രാഷ്ട്രങ്ങള്‍ക്ക് ഭാവിയില്‍ വിലക്ക് ബാധകമാക്കിയേക്കാമെന്നും യു.എസ് കേന്ദ്രങ്ങള്‍ പറഞ്ഞു.
വൈറ്റ് ഹൗസിന്റെ വാദങ്ങളെ തള്ളി വിവിധ യു.എസ് സ്റ്റേറ്റുകള്‍ രംഗത്തെത്തി. ട്രംപിന്റെ നടപടിയെ അപലപിച്ച് 16 അമേരിക്കന്‍ സ്റ്റേറ്റുകളിലെ അറ്റോര്‍ണി ജനറല്‍മാര്‍ സംയുക്ത പ്രസ്താവന പുറത്തിറക്കി. കാലിഫോര്‍ണിയ, പെന്‍സില്‍വാനിയ സംസ്ഥാനങ്ങളും പ്രമേയത്തെ പിന്തുണച്ചു. ട്രംപിന്റെ സ്വന്തം പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ ക്യാമ്പില്‍നിന്നും നടപടിക്കെതിരെ എതിര്‍സ്വരം ഉയര്‍ന്നു.

റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരായ ജോണ്‍ മക്കൈന്‍, ലിന്‍സെ ഗ്രഹാം എന്നിവരാണ് പരസ്യ എതിര്‍പ്പുമായി രംഗത്തെത്തിയത്. അമേരിക്കയുടെ സുരക്ഷയെയല്ല, ഭീകര റിക്രൂട്ട്‌മെന്റിനെയാണ് നടപടി സഹായിക്കുകയെന്ന് ഇരുവരും കുറ്റപ്പെടുത്തി. യു.എസ് ഉത്തരവ് നിയമവിരുദ്ധമാണെന്ന് യു.എന്‍ മനുഷ്യാവകാശ സമിതി തലവന്‍ സഈദ് റഅദ് അല്‍ ഹുസൈനും കുറ്റപ്പെടുത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി

ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്

Published

on

വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.

Continue Reading

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

Trending