ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനെ വാനോളം പുകഴ്ത്തി നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. നവാസ് ഷരീഫിനെ അത്യൂജ്ജ്വല പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച ട്രംപ് പാകിസ്താന്‍ ബുദ്ധിമാന്‍മാരുടെ രാജ്യമാണെന്നും പറഞ്ഞു. തന്നെ അനുമോദിച്ച നവാസ് ഷരീഫിന് ഫോണില്‍ മറുപടി നല്‍കുകയായിരുന്നു ട്രംപ്.

പാക് പ്രസ് ഇന്‍ഫര്‍മേഷന്‍ ഡിപാര്‍ട്‌മെന്റാണ് സംഭാഷണം പുറത്തുവിട്ടത്. ‘ഞാന്‍ സംസാരിക്കുന്നത് പ്രധാനമന്ത്രിയോടാണ്. ഏറെക്കാലമായി അടുത്തറിയുന്ന വ്യക്തിയോട് സംസാരിക്കുന്നത് പോലെയാണ് ഫീല്‍ ചെയ്യുന്നത്. ഒട്ടേറെ അവസരങ്ങളുള്ള അത്ഭുത രാജ്യമാണ് താങ്കളുടേത്. ലോകത്ത് ഏറ്റവും ബുദ്ധിമാന്‍മാരുള്ള രാജ്യങ്ങളിലൊന്ന്- ട്രംപ് പറഞ്ഞു.