നാറ്റോ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനിടെ മൊന്റേനെഗ്രോ പ്രധാനമന്ത്രി ഡസ്‌കോ മാര്‍കോവികിനെ തള്ളിമാറ്റി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യോഗത്തിനുശേഷം വിവിധ രാഷ്ട്രത്തലവന്‍മാരുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെയാണ് സംഭവം. ക്യാമറക്കണ്ണുകളിലൂടെ ഇത് വ്യക്തമാവുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ ട്രംപിന്റെ ഈ പ്രവൃത്തി പ്രചരിക്കുകയുമായിരുന്നു.
നാറ്റോ നേതാക്കള്‍ക്കൊപ്പം ബ്രസ്സല്‍സില്‍ ഗ്രൂപ്പ് ഫോട്ടോക്ക് ഒരുങ്ങുമ്പോള്‍ തന്റെ മുന്നില്‍ നിന്നിരുന്ന ഡസ്‌കോയെ ട്രംപ് തള്ളിമാറ്റുകയായിരുന്നു. വലതുകൈ കൊണ്ട് ഡസ്‌കോയെ തള്ളിയ ട്രംപ് അടുത്തുനിന്ന മറ്റൊരു രാഷ്ട്രത്തലവനോട് സംസാരിച്ചു നിന്നു. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ സംഭവം വാര്‍ത്തയായി. നാറ്റോയില്‍ ട്രംപിന്റെ മുന്നില്‍ ആരുടേയും നിഴല്‍ വീഴാന്‍ അനുവദിക്കില്ലെന്ന് മൊന്റേനെഗ്രോയിലെ മാധ്യമങ്ങള്‍ ട്രംപിനെ വിമര്‍ശിച്ചു. എല്ലാ രാഷ്ട്രങ്ങള്‍ക്കും മുന്നില്‍ അമേരിക്കക്ക് എത്തണമെന്നതാണ് ആഗ്രഹമെന്ന് മറ്റൊരു മാധ്യമവും റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ സംഭവം സ്വാഭാവികമാണെന്നായിരുന്നു ഡസ്‌കോയുടെ പ്രതികരണം. താനിത് ശ്രദ്ധിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ടുള്ള പ്രതികരണങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ നിന്ന് കണ്ടു. ഇതൊരു പ്രയാസപ്പെടുത്തുന്ന സാഹചര്യമല്ല. അമേരിക്കന്‍ പ്രസിഡന്റുമാര്‍ മുന്‍വരിയിലുണ്ടാകണമെന്നത് സ്വാഭാവികമായ കാര്യമാണെന്നും ഡസ്‌കോ പറഞ്ഞു.
watch video:
https://www.youtube.com/watch?v=ecTuW_KU7YE
Be the first to write a comment.