india

ട്രംപ് കയറി; ഇന്ത്യന്‍ ഓഹരി വിപണി കൂപ്പുകുത്തി

By webdesk17

January 22, 2025

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരത്തില്‍ കയറിയതോടെ ഇന്ത്യന്‍ ഓഹരി വിപണി കൂപ്പുകുത്തി. മുംബൈ ഓഹരി വിപണി ഏഴ് മാസത്തെ താഴ്ചയിലേക്കാണ് ഇടിഞ്ഞത്. നിക്ഷേപകര്‍ക്ക് 7.48 ലക്ഷം കോടി രൂപയാണ് നഷ്ടമായത്.

അധികാരത്തില്‍ കയറിയ ശേഷം ട്രംപ് നടത്തിയ പ്രഖ്യാപനങ്ങളില്‍ നിക്ഷേപകര്‍ ആശങ്കയിലായതോടെ വില്‍പന സമ്മര്‍ദ്ദത്തിലേക്ക് പോവുകയായിരുന്നു വിപണി. കാനഡയും മെക്‌സിക്കോയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് 25 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞതും വിപണിയില്‍ ആശങ്കയുണ്ടാക്കി. അനധികൃത കുടിയേറ്റക്കാരെ കുടിയൊഴിപ്പിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇത് ഇന്ത്യന്‍ ടെക് കമ്പനികള്‍ക്ക് തിരിച്ചടിയായി.

കമ്പനികളുടെ മൂന്നാം പാദ ഫലങ്ങള്‍ മോശമായി. വളര്‍ച്ചാ നിരക്ക് കുറയുകയും ചെയ്തു. വിദേശ നിക്ഷേപകര്‍ ഓഹരി വിറ്റഴിക്കുന്നത് തുടരുന്ന സാഹചര്യവുമാണ്ടായി. ഇതോടെ സെന്‍സെക്‌സിലുണ്ടായത് 1200 പോയിന്റിലേറെ ഇടിവാണ്. ദേശീയ ഓഹരി വിപണി ക്ലോസിണ്ടില്‍ 23050 ന് കൂപ്പുക്കുത്തി. ക്രൂഡ് ഉത്പാദനം കൂട്ടാനുള്ള ട്രംപിന്റെ നീക്കം ക്രൂഡ് വില ബാരലിന് 80 ഡോളറിലേക്ക് താഴ്ത്തുകയും ചെയ്തു.