വാഷിങ്ടണ്‍: പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായിട്ടുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെ യു.എസിലേക്ക് കയറ്റി അയക്കുന്ന എയര്‍ക്രാഫ്റ്റുകള്‍ക്ക് 50 ശതമാനം താരിഫ് ചുമത്തുമെന്ന് കാനഡക്ക് മേല്‍ ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. ചൈനയുമായുള്ള വ്യാപാരക്കരാറുമായി മുന്നോട്ടു പോയാല്‍ കാനഡയില്‍ നിന്നുള്ള സാധനങ്ങള്‍ക്ക് 100 ശതമാനം താരിഫ് ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതിനു പിന്നാലെയാണ് അടുത്ത നടപടി.
ജോര്‍ജിയ ആസ്ഥാനമായുള്ള ഗള്‍ഫ് സ്ട്രീം എയറോസ്‌പേസ് സാവന്നയില്‍ നിന്ന് ജെറ്റ് വാങ്ങാന്‍ വിസമ്മതിച്ചതിനാലാണ് കാനഡക്ക് മേലുള്ള പ്രതികാര നടപടിയെന്ന് ട്രംപ് പറഞ്ഞു. തിരുത്താന്‍ കാനഡ തയാറായില്ലെങ്കില്‍ യു.എസില്‍ നിന്നുള്ള എല്ലാ എയര്‍ ക്രാഫ്റ്റുകള്‍ക്കും 50 ശതമാനം താരിഫ് ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. കാനഡക്ക് പുറമെ ക്യൂബക്ക് മേലും ട്രംപ് ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. ക്യൂബക്ക് എണ്ണ നല്‍കുന്ന രാജ്യങ്ങള്‍ക്കുമേല്‍ തീരുവ ചുമത്തുമെന്നാണ് ഭീഷണി.