ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ അതിഥിയാകാനുള്ള ഇന്ത്യയുടെ ക്ഷണം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരസിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം തയാറായിട്ടില്ല.
യു.എസ് പ്രസിഡന്റിന്റെ യാത്രകളെക്കുറിച്ച് വിവരം വൈറ്റ് ഹൗസ് പുറത്തുവിട്ട ശേഷം ഇതുസംബന്ധിച്ച് വ്യക്തത വരികയുള്ളൂവെന്ന് ഡല്‍ഹിയിലെ അമേരിക്കന്‍ എംബസി അറിയിച്ചു.
ട്രംപിനെ ഇന്ത്യ ക്ഷണിച്ചിരുന്നതായി വൈറ്റ്ഹൗസ് മാധ്യമ സെക്രട്ടറി സാറാ സാന്‍ഡേഴ്‌സ് ആഗസ്ത് ആദ്യം വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ യാത്രാ പദ്ധതി എന്താണെന്നും ഇവര്‍ പറഞ്ഞിരുന്നില്ല. നേരത്തെ യു.എസ് പ്രസിഡന്റായിരിക്കെ ബറാക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. 2015ല്‍ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായും അദ്ദേഹം എത്തിയിരുന്നു.