News
ട്രംപിന്റെ യുദ്ധഭ്രാന്ത്
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യുദ്ധ ഭ്രാന്ത് ലോകത്തിന് എത്രത്തോളം ഭീഷണിയാണെന്നതിന്റെ ഉദാഹരണമാണ് പശ്ചിമേഷ്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യുദ്ധ ഭ്രാന്ത് ലോകത്തിന് എത്രത്തോളം ഭീഷണിയാണെന്നതിന്റെ ഉദാഹരണമാണ് പശ്ചിമേഷ്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. യുദ്ധവും അധിനിവേശവുമെല്ലാം ഹരമാക്കിമാറ്റിയ ട്രംപിന്റെ ഭ്രാന്തമായ നയങ്ങള്‍ക്ക് നയതന്ത്രപരിവേശം നല്കുന്ന വന്‍ശക്തികള്‍, അദ്ദേഹത്തെക്കാള്‍ വലിയ കോമാളാകളായിത്തീരുമ്പോള്‍ മനുഷ്യാവകാശവും ലോകസമാധാനവുമെല്ലാം മരീചികയായി മാറിക്കൊണ്ടിരിക്കുന്നതിനാണ് ലോകം സാക്ഷ്യംവഹിക്കുന്നത്.
വെനസ്വേലയില്‍ കടന്നാക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയിതിന് ശേഷമുള്ള 57 -ാം ദിവസമാണ് ഇറാനില്‍ നേരിട്ടുള്ള ആക്രമണം അമേരിക്ക നടത്തിയത്. അമേരിക്കന്‍ ജനതയുടെ സുരക്ഷക്ക് വേണ്ടിയാണ് ഈ ആക്രമണമെന്നാണ് ഇറാനെതിരായ ആക്രമണത്തിന് തൊട്ടുപിന്നാലെ നടത്തിയ എട്ടുമിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ട്രംപ് പറയുന്നത്.
എന്നാല്‍ ട്രംപും ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ചെര്‍ന്നുള്ള സംഹാരശക്തികള്‍ക്ക് ഇറാന് എന്തു ഭീഷണിയാണുയര്‍ത്തുന്നതെന്ന ചോദ്യത്തിനുപോലും വന്‍ശക്തികളെന്ന് അവാകാശപ്പെടുന്ന രാഷ്ട്രങ്ങള്‍ക്ക് ശേഷിയില്ലാതായിപ്പോകുന്നതാണ് ഏറ്റവും നിരാശാജനകം.
ഇറാന് എന്നും അമേരിക്കയുടെ കണ്ണിലെ കരടായിരുന്നു.
പശ്ചിമേഷ്യയിലെ ഇസ്രാഈല്‍ അമേരിക്കന്‍ താല്പര്യങ്ങള്ക്ക് മുന്നിലെ ഏക വിലങ്ങുതടിയും ഇറാനായിരുന്നു. ഫലസ്തീനികള്‍ക്കുനേരെ ഇരുവരും ചേര്‍ന്നു നടത്തിക്കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതക്കുനേരെ അതിശക്തമായ ഭാഷയിലായിരുന്നു ഇറാന്റെ പ്രതികരണങ്ങള്‍. ലോകം ദര്‍ശിച്ചതില്‍ വെച്ചേറ്റവുംകടുത്ത അനീതിക്കുനേരെ വാക്കുകൊണ്ട് മാത്രമല്ല, പ്രവൃത്തികള്‍കൊണ്ടും പ്രതിരോധം തീര്‍ക്കാന്‍ ഇറാന് ധൈര്യംകാണിച്ചിട്ടുണ്ട്.
അതുകൊണ്ട് തന്നെ ഇറാനെതിരായ നീക്കത്തിന് കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന അമേരിക്കയെയും ഇസ്രാഈലിനെയുമാണ് ലോകത്തിന് കാണാന്‍ സാധിച്ചിരുന്നത്. ഇറാനെതിരായ ആക്രമണം ഏതുനിമിഷവും സംഭവിക്കാമെന്ന സാഹചര്യമായിരുന്നു ഏതാനും മാസങ്ങളായി പശ്ചിമേഷ്യയില്‍ നിലനിന്നത്. അറബ് രാഷ്ട്രങ്ങളുടെ അഭ്യര്‍ത്ഥനകള്‍ക്കും നയതന്ത്രശ്രമങ്ങള്‍ക്കുമെല്ലാം പുല്ലുവിലകല്‍പ്പിച്ചുകൊണ്ട് യുദ്ധത്തിനുവേണ്ടിയുള്ള സന്നാഹങ്ങള്‍ ട്രംപും നെതന്യാഹുവും ഒരുക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായിരുന്നു.
സാമ്രാജ്യത്വത്തിന്റെ കഴുകക്കണ്ണുകളും ഈ അനീതിക്ക് ആക്കംകൂട്ടുകയായിരുന്നു. ലോകത്ത് തന്നെ രണ്ടാമത്തെ വലിയ പ്രകൃതിവാതക ശേഖരവും മൂന്നാമത്തെ എണ്ണശേഖരവുമുള്ള ഇറാന് പ്രകൃതിവിഭവങ്ങളുടെ ആഗോളകേന്ദ്രമാണ്. എന്നാല്‍ സാമ്രാജ്യത്വത്തിനും അവരുടെ കൈയ്യിലെ കളിപ്പാവകള്‍ക്കും മുന്നില്‍ മുട്ടുമടക്കാന്‍ തയാറല്ലെന്ന നിശ്ചയദാര്‍ഢ്യത്തോടെയായിരുന്നു ഇറാനും നിലയുറപ്പിച്ചത്. അമേരിക്കയെ ഇറാന്റെ ഒന്നാം നമ്പര്‍ ശത്രുവെന്നും. ഇസ്രാഈലിനെ രണ്ടാം നമ്പര്‍ ശത്രുവെന്നു മായിരുന്നു ഖംനഇ വിശേഷിപ്പിച്ചിരുന്നത്.
ഖംനഇയെ പുറത്താക്കിയാല്‍ ഇറാന്റെ രാഷ്ട്രീയ കെട്ടുറപ്പിനെ തച്ചുടക്കാമെന്നും മേഖലയെ പൂര്‍ണ നിയന്ത്രണത്തിലാക്കാമെന്നു മുള്ള കണക്കുകൂട്ടലുകളാണ് അദ്ദേഹത്തിന്റെ വധത്തിലേക്ക് നയിച്ചത്.
പോരാട്ടവീര്യം തങ്ങളുടെ രക്തത്തിലലിഞ്ഞുചേര്‍ന്നതാണെന്ന് തെളിയിച്ചുകൊണ്ട്, പരമോന്നത നേതാവിനെ നഷ്ടപ്പെട്ടിട്ടും നിമിഷങ്ങള്‍ക്കകം പകരക്കാരനെ കണ്ടെത്തുകയും അമേരിക്കക്ക് കനത്ത തിരിച്ചടി നല്‍കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇറാന് നല്‍കുന്നത് സാമ്രാജ്യത്വത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയിരിക്കുന്നു എന്നു തന്നെയാണ്. പക്ഷേ ലോകത്തിന്റെ നിസംഗത ആ പോരാളികളെ അക്ഷരാര്‍ത്ഥത്തില്‍ തോല്‍പ്പിച്ചുകളയുകയാണ്.
അമേരിക്കയുടെ ധാര്‍ഷ്ട്യം അരങ്ങേറുന്ന ഇടങ്ങളിലെല്ലാം പിന്തുണയുമായെത്തുന്ന ഇറാന്റെ സഹായം റഷ്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെല്ലാം വേണ്ടുവോളം ലഭിച്ചിട്ടുണ്ട്. സൈനികമായും നയതന്ത്രപരമായും ലഭ്യമായിട്ടുള്ള ആ പിന്തുണകള്‍ക്കൊന്നും നന്ദിപോലും കാണിക്കാതെ നെറികേടിന്റെ പര്യായമായി അത്തരം ശക്തികള്‍ നോക്കുകുത്തികളായി മാറുകയാണ്.
നെറികെട്ട ഇരട്ടനീതിയുടേതാണ് വര്‍ത്തമാന ലോകം കടന്നുപോകുന്നതെന്നതിന്റെ ഉത്തമ ഉദാഹരണമാണ് സ്കൂളുകളിന് മേല്‍ ബോംബ് വര്‍ഷിച്ച് 150 ഓളം കുരുന്നുകളെ കൊന്നൊ ടുക്കിയ ക്രൂരത കാണാതെ പോകുന്നത്.
ചേരുവകള്‍: മൈദ – 1 കപ്പ്, ഉപ്പ്, തണുത്ത വെള്ളം
ഫില്ലിങ്ങിന്: ബോണ്‍ലെസ്സ് ചിക്കന്‍ -350 ഗ്രാം, മഞ്ഞള്പ്പൊ ടി – 1/4 ടീസ്പൂണ്‍, ഉപ്പ് – ആവിശ്യത്തിന്, ഉള്ളി – 1 1/2 (മീഡി യം സൈസ്) നന്നായി അരിഞ്ഞത്, വെളുത്തുള്ളി അരിഞ്ഞ ത് – 2 ടീസ്പൂണ്‍, ഇഞ്ചി അരിഞ്ഞത് – 2 ടീസ്പൂണ്‍, പച്ചമുള ക് അരിഞ്ഞത് – 2-3, മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍, മുളകു പൊടി – 1/2 ടീസ്പൂണ്‍, കറിവേപ്പില – രണ്ട് തണ്ട്, മല്ലി ഇല അല്പം, ഉപ്പ് – ആവിശ്യത്തിന്, വെളിച്ചെണ്ണ – 250 ml
തയ്യാറാക്കുന്ന വിധം: 1) ചിക്കന്‍ മഞ്ഞളും ഉപ്പും ചേര്‍ത്ത് വേവി
ക്കുക. അത് ചെരുതാക്കി കീറുക.
2) ഒരു പാനില്‍ വെളിച്ചെ ണ്ണ ചൂടാക്കി, ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, ഉള്ളി എന്നി വ നന്നായി അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. കറിവേപ്പിലയും പ ച്ചമുളകും ചേര്‍ക്കുക. എല്ലാ പൊടികളും ചേര്‍ത്ത് കുറഞ്ഞ തീയില്‍ വഴറ്റുക. കീറിയ ചിക്കന്‍ ചേര്‍ത്ത് മിക്സ് ചെയ്ത് 2-3 മിനിറ്റ് വേവിക്കുക. മല്ലി ഇല ചേര്‍ത്ത് മിക്സ് ചെയ്ത് ത ണുക്കാന്‍ വയ്ക്കുക.
3) കവറിന് മൈദയും ഉപ്പും വെള്ളം ചേര്‍ത്ത് കുഴയ്ക്കുക. 15 മിനിറ്റ് കുഴച്ച മാവ് മൂടി വയ്ക്കുക.
4) മാവ് ഭാഗങ്ങളായി തിരിച്ച് സമോസ കോണുകള്‍ ഉണ്ടാ ക്കി ചിക്കന്‍ ഫില്ലിങ്ങ് നിറയ്ക്കുക. 5). വെളിച്ചെണ്ണയില്‍ പൊ രിച്ചെടുക്കുക.
News
ഒന്നാം ക്ലാസിലെ കുട്ടിക്ക് 4,020 രൂപയുടെ പുസ്തകങ്ങള്‍; ബില്‍ പങ്കുവെച്ച് പിതാവ്, വിദ്യാഭ്യാസ ചെലവിനെതിരെ വിമര്‍ശനം
വെറും ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണെന്നതാണ് ആളുകളെ കൂടുതല്‍ ഞെട്ടിച്ചത്.
അഹമ്മദാബാദ്: ഒന്നാം ക്ലാസില്‍ പഠിക്കുന്ന മകള്‍ക്കായി 4,020 രൂപയുടെ പുസ്തകങ്ങളും നോട്ട്ബുക്കുകളും വാങ്ങേണ്ടിവന്നതിന്റെ ബില്‍ പിതാവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ വിദ്യാഭ്യാസ ചെലവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ശക്തമായി. അഹമ്മദാബാദ്, ഗുജറാത്ത് എന്നിവിടങ്ങളിലേതായ സ്കൂളിന്റെ നിര്‍ബന്ധപ്രകാരമാണ് ഈ സാമഗ്രികള്‍ വാങ്ങിയതെന്ന് പിതാവ് വ്യക്തമാക്കി.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ X-ലാണ് ബില്‍ പങ്കുവെച്ചത്. മകള്‍ ഡിഗ്രിയിലോ ഹൈസ്കൂളിലോ അല്ല, വെറും ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണെന്നതാണ് ആളുകളെ കൂടുതല്‍ ഞെട്ടിച്ചത്. സീനിയര്‍ കെജി ഫീസുമായി താരതമ്യം ചെയ്യുമ്പോള്‍ സ്കൂള്‍ ഫീസ് ഏകദേശം 35 ശതമാനം വര്‍ധിച്ചുവെന്നും, വിപണിയില്‍ കുറച്ചുചെലവില്‍ ലഭിക്കുന്ന നോട്ട്ബുക്കുകള്‍ പോലും സ്കൂളില്‍ നിന്നുതന്നെ വാങ്ങാന്‍ നിര്‍ബന്ധിതരായെന്നും പിതാവ് കുറിച്ചു.
”സ്കൂള്‍ ഫീസ് അടച്ചു, പുസ്തകങ്ങളും നോട്ട്ബുക്കുകളും സ്കൂളില്‍ നിന്നു തന്നെ വാങ്ങണം. വിപണിയില്‍ ഇതെല്ലാം ഡിസ്കൗണ്ടില്‍ ലഭിക്കും. നിങ്ങളും ഇങ്ങനെ ചെയ്യാറുണ്ടോ?” എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്. കുറിപ്പ് വൈറലായതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്.
ഒരു ഒന്നാം ക്ലാസ് കുട്ടിക്ക് പോലും 4,000 രൂപയിലധികം പുസ്തകങ്ങള്‍ക്ക് മാത്രം ചെലവാകുന്നത് വിദ്യാഭ്യാസം എല്ലാവര്ക്കും പ്രാപ്യമാക്കുന്നതിലെ വലിയ പോരായ്മകളെ ചൂണ്ടിക്കാട്ടുന്നതാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. കൂടുതല്‍ ലാഭം നേടാന്‍ സ്വകാര്യ സ്കൂളുകള്‍ നടത്തുന്ന പ്രവണതയാണിതെന്നും വിമര്‍ശനമുയര്‍ന്നു.
ചര്‍ച്ചയ്ക്ക് ഇടയില്‍ മറ്റൊരു രക്ഷിതാവ് ബംഗളൂരുയിലെ ഒരു പ്രശസ്ത സ്കൂളില്‍ യുകെജി പ്രവേശനത്തിനായി ചോദിച്ചപ്പോള്‍ 1.62 ലക്ഷം രൂപ ഫീസാണെന്ന് അറിയിച്ചതായും, ഇതില്‍ പ്രവേശന ഫീസ്, വാര്‍ഷിക ഫീസ്, ഗതാഗതം, പുസ്തകങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതായും കുറിച്ചു. പല സ്കൂളുകളും രാഷ്ട്രീയ സ്വാധീനമുള്ളവരുടെ ഉടമസ്ഥതയിലാണെന്നും, അതിനാല്‍ ആരും ചോദ്യം ചെയ്യുന്നില്ലെന്നും സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണെന്നും മറ്റുചിലര്‍ വിമര്‍ശിച്ചു.
News
എണ്ണവില കുതിക്കുന്നു; ബാരലിന് 80 ഡോളർ കടന്ന് ബ്രെന്റ് ക്രൂഡ്
ഇസ്രായേല്‍-അമേരിക്കന്‍ സംയുക്തസേനകള്‍ ഇറാന് മേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ മേഖലയിലെ സംഘര്‍ഷാവസ്ഥ രൂക്ഷമായതോടെയാണ് എണ്ണവിപണിയില്‍ ആശങ്ക വര്‍ധിച്ചത്.
സിംഗപ്പൂര്‍: പശ്ചിമേഷ്യയിലെ യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര എണ്ണവില കുത്തനെ ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് വില 78.24 ഡോളറില്‍ നിന്ന് 5.38 ഡോളര്‍ ഉയര്‍ന്ന് ബാരലിന് 82.37 ഡോളറായി. അതേസമയം വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയില്‍ വില 4.66 ഡോളര്‍ വര്‍ധിച്ച് 75.33 ഡോളറിലെത്തി. ഏകദേശം ഏഴ് ശതമാനം വരെയാണ് വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്.
ഇസ്രായേല്‍-അമേരിക്കന്‍ സംയുക്തസേനകള്‍ ഇറാന് മേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ മേഖലയിലെ സംഘര്‍ഷാവസ്ഥ രൂക്ഷമായതോടെയാണ് എണ്ണവിപണിയില്‍ ആശങ്ക വര്‍ധിച്ചത്. ഈ നില തുടരുകയാണെങ്കില്‍ ക്രൂഡോയില്‍ വില ഉടന്‍ 90 ഡോളറിലേക്കും അടുത്തയാഴ്ച 100 ഡോളര്‍ പിന്നിടാനും സാധ്യതയുണ്ടെന്ന് വിപണി നിരീക്ഷകര്‍ മുന്നറിയിപ്പ് നല്കുന്നു.
ഇന്ത്യ ഉള്‍പ്പെടെയുള്ള എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ക്ക് ഇത് വലിയ സാമ്പത്തിക സമ്മര്‍ദമാകും. ആഗോള സമ്പദ്വ്യവസ്ഥയെയും വിലക്കയറ്റം ബാധിക്കാന്‍ സാധ്യതയുണ്ട്.
ഇതിനിടെ ഹോര്‍മുസ് കടലിടുക്ക് ഔദ്യോഗികമായി അടച്ചിട്ടില്ലെങ്കിലും സുരക്ഷാ ആശങ്കകള്‍ കാരണം നിരവധി കപ്പലുകള്‍ ഈ മാര്‍ഗം ഒഴിവാക്കുന്നു. യാത്രാസുരക്ഷ ഉറപ്പാക്കാന്‍ ഫ്രാന്‍സ് കൂടുതല്‍ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ടെങ്കിലും പ്രതിസന്ധി പൂര്‍ണമായും നിയന്ത്രിക്കാന്‍ അത് മതിയാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
News20 hours agoപട്ടാപ്പകൽ വീട്ടമ്മയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് കവർച്ച: നാലു പവൻ മാലയും ഏഴുലക്ഷം രൂപയും കവർന്നു
-
News21 hours agoനാഗ്പൂരില്‍ സ്ഫോടകവസ്തു നിര്‍മ്മാണ യൂണിറ്റില്‍ വന്‍സ്ഫോടനം, 17 പേര് കൊല്ലപ്പെട്ടു, 18 പേര്‍ക്ക് ഗുരുതര പരിക്ക്
-
News20 hours agoഗള്‍ഫ് നാടുകളിലെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി
-
News22 hours ago‘വളരെ ഭയപ്പെടുത്തുന്ന നിമിഷമായിരുന്നു അത്’; ദുബായില്‍ കുടുങ്ങി പി.വി. സിന്ധു
-
world22 hours ago‘മേഖലയിലെ സുരക്ഷക്ക് അടിയന്തിര ഇടപെടല്‍ ആവശ്യം’; ഗള്‍ഫ് നേതാക്കളുമായി ചര്‍ച്ച നടത്തി ഒമാന്‍ സുല്‍ത്താന്‍
-
News22 hours ago‘മറ്റുള്ളവന്റെ വീഴ്ചയിൽ സന്തോഷിക്കുന്നവർ ആഘോഷിക്കട്ടേ; നിന്റെ അപ്പൻ കൂടെയുണ്ട്’ — മകനെ പിന്തുണച്ച് ടിനി ടോം
-
News18 hours agoഒമാനിലെ ദുഖം തുറമുഖം ലക്ഷ്യമിട്ട് രണ്ട് ഡ്രോണുകള്‍; പ്രവാസിക്ക് പരിക്കേറ്റു
-
News19 hours agoനാദാപുരത്ത് തെരുവ് നായയുടെ ആക്രമണം; രണ്ട് പേർക്ക് കടിയേറ്റു

