kerala

സത്യം ജയിക്കും, ജനകോടികള്‍ രാഹുലിനൊപ്പമുണ്ട്: വി.ഡി സതീശന്‍

By webdesk11

July 07, 2023

സത്യം ജയിക്കുമെന്നും ജനകോടികള്‍ രാഹുലിനൊപ്പമുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മാനനഷ്ടകേസിലെ തടവ് ശിക്ഷ സ്റ്റേ ചെയ്യണമെന്ന് രാഹുല്‍ ഗാന്ധി നല്‍കിയ പുനര്‍ പരിശോധന ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളിയതിന്റെ പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ സംഘപരിവാറിന് കഴിയില്ല.നിയമ പോരാട്ടം തുടരും,സത്യം ജയിക്കും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ സംഘപരിവാറിന് കഴിയില്ല. വെറുപ്പിന്റെ രാഷ്ട്രീയത്തിനും ഫാസിസത്തിനും എതിരായ പോരാട്ടം കോണ്‍ഗ്രസ് തുടരുക തന്നെ ചെയ്യും. ഭരണഘടനയിലും നിയമവ്യവസ്ഥയിലും നിയമവാഴ്ചയിലും ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. നിയമ പോരാട്ടം തുടരും. സത്യം ജയിക്കും. ജനകോടികള്‍ രാഹുലിനൊപ്പമുണ്ട്.

സംഘപരിവാറിനെ നഖശിഖാന്തം എതിര്‍ക്കുന്നതും മോദി – അമിത് ഷാ- കോര്‍പറേറ്റ് കൂട്ടുകെട്ടിനെതിരെ നിരന്തരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതുമാണ് രാഹുലില്‍ ചിലര്‍ കാണുന്ന അയോഗ്യത. ജനാധിപത്യവാദികളും മതേതരത്വം ജീവവായുവാക്കുന്നവരും രാഹുലില്‍ കാണുന്ന യോഗ്യതയും അതു തന്നെ.