kerala

ജീവനൊടുക്കിയ പെൺകുട്ടിയുടെ സുഹൃത്ത് ആത്മഹത്യ ചെയ്ത നിലയിൽ

By webdesk13

February 12, 2025

മലപ്പുറം തൃക്കലങ്ങോട് 18കാരി തൂങ്ങിമരിച്ച നിരാശയിൽ ജീവനൊടുക്കാൻ ശ്രമിച്ച 19കാരൻ തൂങ്ങിമരിച്ചു. മലപ്പുറം കാരക്കുന്ന് സ്വദേശി സജീറാണ് മരിച്ചത്. മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതിന് പിന്നാലെയാണ് തൃക്കലങ്ങോട് സ്വദേശിയായ 18കാരി ജീവനൊടുക്കിയത്. പിന്നാലെ കൈഞരമ്പ് മുറിച്ച നിലയിൽ സജീറിനെ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് ഷൈമ സിനിവർ എന്ന 18കാരിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസങ്ങളിൽ വിവാഹ ചടങ്ങുകൾ നടക്കാനിരിക്കെയായിരുന്നു മരണം. പിന്നാലെ 19കാരനായ സജീർ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ഉടൻ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ യുവാവ് അപകടനില തരണം ചെയ്തിരുന്നു.

ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നെന്നാണ് നിഗമനം. വീട്ടുകാർ ഉറപ്പിച്ച കല്യാണത്തിന് ഷൈമയ്ക്ക് താൽപ്പര്യമില്ലായിരുന്നു. സജീറിനെ വിവാഹം കഴിക്കാനായിരുന്നു പെൺകുട്ടിക്ക് ആഗ്രഹമെന്നാണ് പൊലീസ് പറയുന്നത്. താൽപ്പര്യമില്ലാത്ത വിവാഹം നടന്നതിൻ്റെ മനോവിഷമത്തിലായിരുന്നു പെൺകുട്ടിയെന്നും ഇതേ തുടർന്നാണ് ജീവനൊടുക്കിയതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.