കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞതോടെ പുതിയ നിരക്ക് ഗ്രാമിന് 11,430 രൂപയും പവന് 91,440 രൂപയുമായി. 18 കാരറ്റിലും സമാനമായ കുറവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 15 രൂപ കുറഞ്ഞതോടെ 9,400 രൂപയും പവന് 120 രൂപ കുറഞ്ഞ് 75,200 രൂപയുമായി. 14 കാരറ്റിലെ ഗ്രാമിന് 10 രൂപയുടെ ഇടിവ് ഉണ്ടായി, വില 7,325 രൂപയായി.
പവന് 58,600 രൂപയാണ് നിലവിലെ നിരക്ക്. കേരളത്തില്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ എക്കാലത്തെയും ഉയര്‍ന്ന നിരക്ക് 97,360 രൂപ ഒക്ടോബര്‍ 17ന് ആണ് ലഭിച്ചത്. അന്ന് ഗ്രാമിന് 12,170 രൂപയായിരുന്നു. ഇന്നലെയാണ് വിലയില്‍ പതിന്മടങ്ങ് ചലനം നടന്നത് ഗ്രാമിന് 110 രൂപയും പവന് 880 രൂപയും വര്‍ധിച്ചത് വഴി യഥാക്രമം 11,445 രൂപയും 91,560 രൂപയുമായാണ് വില ഉയര്‍ന്നത്. ഇതിനിടെ, അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡിന്റെ വില 0.31 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ഇന്നത്തെ നിരക്ക് 4,078.38 ഡോളറായപ്പോള്‍, ഇന്നലെ 4,059 ഡോളറായിരുന്നു വില.