crime

ഐലന്‍ഡ് എക്‌സ്പ്രസില്‍ യുവതിയെ ടിടിആര്‍ കടന്നുപിടിച്ചു; പരാതി

By Test User

April 29, 2021

തിരുവനന്തപുരം: ഐലന്‍ഡ് എക്‌സ്പ്രസില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനശ്രമം. ഏപ്രില്‍ 12ന് തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. ഇയാള്‍ക്കെതിരെ യുവതി റെയില്‍വേ പൊലീസില്‍ പരാതി നല്‍കി.

ടിടിആര്‍ പിഎച്ച് ജോണ്‍സണ്‍ കയറിപ്പിടിച്ചുവെന്നാണ് യുവതിയുടെ പരാതി. സ്ലീപ്പര്‍ ടിക്കറ്റ് മാറ്റി എസി കോച്ചിലേക്ക് നല്‍കണമെന്ന ആവശ്യവുമായി ടിടിആറിനെ സമീപിച്ചപ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയി. പരാതി സ്വീകരിച്ച് ടിടിആറിനെ അന്വേഷിച്ച് ക്വാര്‍ട്ടേഴ്‌സില്‍ എത്തിയപ്പോഴാണ് ഇയാള്‍ ഒളിവിലാണെന്ന് റെയില്‍വേ പൊലീസ് അറിഞ്ഞത്. ടിടിആര്‍ പിഎച്ച് ജോണ്‍സണെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു.