More
ഗ്രെറ്റ തുൻബർഗ് അടക്കം പന്ത്രണ്ട് പേർ ഗസ്സയിലേക്ക്; ബോട്ട് നടുക്കടലിൽ തടഞ്ഞ് ഇസ്രയേൽ സേന

ടെല്‍ അവീവ്: ഗസയിലേക്ക് അവശ്യവസ്തുക്കളുമായി യാത്ര തിരിച്ച പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുൻബർഗ് ഉള്‍പ്പെടെ സഞ്ചരിച്ച കപ്പല്‍ തടഞ്ഞ് ഇസ്രയേല്‍. ഇറ്റലിയിലെ കറ്റാനിയ തീരത്തെ സിസിലി തുറമുഖത്തുനിന്ന് ഗാസ ലക്ഷ്യമാക്കി ജൂണ്‍ ഒന്നിന് പുറപ്പെട്ട മദ്‌ലീന്‍ എന്ന കപ്പലാണ് ഇസ്രയേല്‍ കസ്റ്റഡിയിലെടുത്തത്. ഗ്രെറ്റ ഉള്‍പ്പെടെ 12 സന്നദ്ധപ്രവര്‍ത്തകരെ കപ്പലില്‍ തടഞ്ഞുവച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഗസയിലെ ഇസ്രായേലി ഉപരോധത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന ആഗോള സഖ്യമായ ഫ്രീഡം ഫ്‌ലോട്ടില്ലയുടെ നേതൃത്വത്തിലാണ് സന്നദ്ധ പ്രവര്‍ത്തകര്‍ ഗസയിലേക്ക് തിരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഇവര്‍ സഞ്ചരിച്ച കപ്പല്‍ അന്താരാഷ്ട്ര ജലപാതയില്‍ വച്ച് ഇസ്രയേല്‍ സൈന്യം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ഗ്രെറ്റ തുൻബർഗിന് പുറമെ റിമ ഹസ്സന്‍, യാസെമിന്‍ അകാര്‍(ജര്‍മനി), ബാപ്റ്റിസ്റ്റെ ആന്‍ഡ്രെ (ഫ്രാന്‍സ്), തിയാഗോ അവില (ബ്രസീല്‍), ഒമര്‍ ഫൈയാദ് (ഫ്രാന്‍സ്), പാസ്‌കല്‍ മൗറീറാസ് (ഫ്രാന്‍സ്), യാനിസ് (ഫ്രാന്‍സ്), സുയൈബ് ഒര്‍ദു (തുര്‍ക്കി), സെര്‍ജിയോ ടൊറിബിയോ (സ്‌പെയിന്‍), മാര്‍ക്കോ വാന്‍ റെന്നിസ് (നെതര്‍ലന്‍ഡ്), റെവ വിയാഡ് (ഫ്രാന്‍സ്). ഇവര്‍ക്കൊപ്പം ഗെയിം ഓഫ് ത്രോണ്‍സ് താരവും അയര്‍ലന്‍ഡുകാരനുമായ ലിയാം കണ്ണിങ്ഹാം എന്നിവരാണ് പട്ടികയിലുള്ളത്.
കപ്പല്‍ ഗസയില്‍ എത്താതിരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ഇസ്രയേല്‍ നേരത്തെ തന്നെ നടപടികള്‍ എടുത്തിരുന്നു. പലസ്തീന്‍ പ്രദേശത്തെ നാവിക ഉപരോധം മറികടക്കാന്‍ ഇസ്രയേല്‍ ആരെയും അനുവദിക്കില്ലെന്നാണ് ഇസ്രയേല്‍ നിലപാട്. കപ്പല്‍ തടയാന്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാട്‌സ് ഡിഫന്‍സ് ഫോഴ്‌സിന് നിര്‍ദേശം നല്‍കുകയായിരുന്നു.
kerala
മൂന്നാറില്‍ വീണ്ടും തെരുവുനായ ആക്രമണം; അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് കടിയേറ്റു
പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താതെ സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുന്നതില്‍ വലിയ രീതിയിലുള്ള പ്രതിഷേധം ജനങ്ങള്‍ക്കിടയിലുണ്ട്

ഇടുക്കി: മൂന്നാറില്‍ വീണ്ടും തെരുവുനായ ആക്രമണം. ദേവികുളത്ത് സര്‍ക്കാര്‍ സ്‌കൂളിലെ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോകുമ്പോഴാണ് കുട്ടികള്‍ക്ക് നേരെ തെരുവ് നായ ആക്രമണം ഉണ്ടായത്. ഇന്നലെ വൈകുന്നേരം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മഹേന്ദ്രന് കടിയേറ്റിരുന്നു. പരിക്കേറ്റവരെ അടിമാലി താലുക്ക് ആശുപത്രിയിലേക്ക് മാറ്റി.
സംസ്ഥാനത്ത് തെരുവുനായയുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താതെ സര്‍ക്കാര്‍. പുതിയ എബിസി കേന്ദ്രങ്ങള്‍ സ്ഥാപിക്കും എന്ന വാക്ക് പാഴായെന്ന ആക്ഷേപം ശക്തമാണ്. നിലവില്‍ എബിസി കേന്ദ്രങ്ങള്‍ തുറക്കുന്നതിന് 2023 ലെ കേന്ദ്ര ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ചട്ടങ്ങള്‍ ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ തടസ്സമാകുന്നു എന്നാണ് തദ്ദേശസ്വയംഭരണ വകുപ്പ് പറയുന്നത്.
kerala
പെട്രോൾ പമ്പിലെ ടോയിലറ്റ് പൊതുവല്ല, ഉപഭോക്താക്കൾക്ക് മാത്രം; ഉത്തരവുമായി ഹൈക്കോടതി
പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഉത്തരവ്

പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാവില്ലെന്ന നിർണായക ഉത്തരവുമായി ഹൈക്കോടതി. ഉപഭോക്താക്കൾക്ക് മാത്രമേ പമ്പുകളിലെ ശുചിമുറി ഉപയോഗിക്കാനാകൂ എന്നാണ് നിലപാട്. പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഉത്തരവ്.
പമ്പുകളിലെ ശുചിമുറി പൊതുജനാവശ്യത്തിന് ഉപയോഗിക്കാമെന്ന് നേരത്തെ സർക്കാർ വിജ്ഞാപനം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്താണ് പെട്രോളിയം ട്രേഡേഴ്സ് ആൻഡ് ലീഗൽ സർവീസ് സൊസൈറ്റി ഹൈകോടതിയെ സമീപിച്ചത്. സ്വകാര്യ പമ്പുടമകൾ വൃത്തിയാക്കി പരിപാലിക്കുന്ന ശുചിമുറികൾ പൊതു ശുചിമുറിയായി മാറ്റാൻ നിർബന്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ഹർജിക്കാർ വാദിച്ചു.
വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ വരുന്ന ഉപഭോക്താക്കൾക്ക് മാത്രമായി പമ്പിലെ ശുചിമുറികൾ പരിമിതപ്പെടുത്തണമെന്ന ആവശ്യമാണ് ഹൈക്കോടതി അംഗീകരിച്ചത്. പെട്രോൾ പമ്പുകളുടെ സുരക്ഷ മുൻനിർത്തിയാണ് ഉത്തരവ്. ജസ്റ്റിസ് സി എസ് ഡയസിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
crime
എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; ബംഗാളിൽ പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു
ആൾക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബൻകുറ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നതായി റിപ്പോര്‍ട്ട്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. സംഭവത്തിൽ പത്രസയാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ലാലു പ്രസാദ് ലോഹർ എന്ന യുവാവാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയോടെ പെൺകുട്ടിയെ യുവാവ് ആളൊാഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയെന്നാണ് നാട്ടുകാർ അന്വേഷണ ഉദ്യോഗസ്ഥന് നൽകിയ മൊഴി. തുടര്‍ന്ന് കുട്ടിയെ സമീപത്തുള്ള കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ബലാത്സംഗത്തിന് ശേഷം കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം മറവ് ചെയ്യാൻ കുഴിയെടുക്കുന്നത് രണ്ട് ഗ്രാമവാസികളുടെ ശ്രദ്ധയിൽ പെട്ടു. ഗ്രാമവാസികൾ ഗ്രാമത്തിലെ മറ്റ് താമസക്കാരെ വിവരമറിയിക്കുകയായിരുന്നു.
പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി. ഗ്രാമവാസികളുടെ ചോദ്യം ചെയ്യലിൽ, പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി യുവാവ് സമ്മതിച്ചു. ഇതിനെത്തുടര്‍ന്ന് രോഷാകുലരായ ജനക്കൂട്ടം ലാലുവിനെ കൂട്ടമായി ചേര്‍ന്ന് മര്‍ദിക്കുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് രണ്ടു പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് രണ്ട് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ആൾക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
-
india3 days ago
മുസ്ലിം ക്രിസ്ത്യന്‍ വിഭാഗങ്ങളെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്തു; ബംഗളൂരുവില്‍ സന്യാസിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു
-
gulf2 days ago
ഒമാൻ കടലിൽ അമേരിക്കൻ കപ്പൽ തീപിടിച്ചു കത്തി
-
GULF3 days ago
വേനലവധിക്കാലം ആഘോഷമാക്കാൻ ‘സമ്മർ വിത്ത് ലുലു’ ക്യാമ്പെയിന് യുഎഇയിൽ തുടക്കമായി
-
india3 days ago
യുപിയില്‍ കനത്ത മഴ; രണ്ട് ദിവസങ്ങളിലായി ഇടിമിന്നലേറ്റ് 25 പേര് മരിച്ചു
-
kerala3 days ago
തിരുവനന്തപുരത്ത് 10 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
-
india3 days ago
അഹമ്മദാബാദ് വിമാന ദുരന്തം; 119 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാന് സ്റ്റേറ്റ് ടിവിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു
-
News2 days ago
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷം; ടെല്‍ അവീവിലും ഹൈഫയിലും ഇറാന്റെ തിരിച്ചടി