kerala

ട്വന്റി ട്വന്റി എന്‍ഡിഎ പ്രവേശനം; സാബു എം. ജേക്കബിന്റെ കമ്പനിയായ കിറ്റെക്സിനെതിരെ ഇഡി അന്വേഷണം നടക്കുന്നതിനിടെ

By Akhila

January 27, 2026

കൊച്ചി: ട്വന്റി ട്വന്റി എന്‍ഡിഎയില്‍ എത്തിയത്, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബിന്റെ കമ്പനിയായ കിറ്റെക്‌സ് ഗ്രൂപ്പിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം കടുപ്പിക്കുന്നതിനിടെ എന്ന് റിപ്പോര്‍ട്ട്. രണ്ടുതവണ കമ്പനിക്കെതിരേ ഇഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, സാബു എം ജേക്കബ് ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് ട്വന്റി ട്വന്റിയുടെ എന്‍ഡിഎ പ്രവേശനം നടക്കുന്നത്.

കിറ്റെക്‌സ് ഗ്രൂപ്പിനെതിരേ ഫെമ നിയമലംഘനത്തിനാണ് ഇഡി കേസെടുത്തത്. വിദേശത്തേക്ക് പണമയച്ചതുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണം. ഇതിന്റെ ഭാഗമായി രണ്ടുതവണ നോട്ടീസ് അയച്ചെങ്കിലും സാബു എം. ജേക്കബ് ഹാജരായിരുന്നില്ല. പകരം, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ അയയ്ക്കുകയായിരുന്നു. വിഷയത്തില്‍ അന്വേഷണം മുറുകുന്നതിനിടെയാണ് സാബു എം. ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി ട്വന്റി എന്‍ഡിഎയുടെ ഭാഗമാകുന്നത്.