india

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ‘ഇരട്ട എന്‍ജിന്‍’ സര്‍ക്കാറുകള്‍ -പ്രധാനമന്ത്രി

By Test User

September 01, 2022

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇരട്ട എന്‍ജിന്‍ സര്‍ക്കാറുകള്‍ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടുദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം ബിജെപി സംഘടിപ്പിച്ച പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇരട്ട എന്‍ജിന്‍ സര്‍ക്കാറുകള്‍ ആണെന്നും അവിടങ്ങളില്‍ വികസനം വേഗത്തില്‍ നടപ്പാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തില്‍ ബിജെപി അധികാരത്തില്‍ എത്തിയാല്‍ വികസനത്തിന് കൂടുതല്‍ കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തിലാണ് പ്രസംഗം തുടങ്ങിയത്. ഓണത്തിന് കേരളത്തില്‍ എത്തിച്ചേരാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുകയും ചെയ്തു.വിവിധ ഭരണനേട്ടങ്ങള്‍ പറഞ്ഞുകൊണ്ടാണ് മോദി പ്രസംഗം മുന്നോട്ട് കൊണ്ടുപോയത്.

രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാവിലെയോടെ ഐഎന്‍എസ് വിക്രാന്ത് വിമാനവാഹിനി കപ്പല്‍ കമ്മിഷന്‍ ചെയ്യും. തുടര്‍ന്ന് മംഗളൂരുവിലെക്കാണ് മടക്കം.