kerala

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

By webdesk17

April 11, 2025

എറണാകുളം തൃക്കാക്കരയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തൃക്കാക്കര കെന്നഡിമുക്ക് ജേണലിസ്റ്റ് നഗറില്‍ താമസിക്കുന്ന കര്‍ണാടക സ്വദേശികളായ യൂസഫ്ഖാന്‍-ചാമ്പ ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ രാത്രി കുഞ്ഞിന്റെ അമ്മ മുലപ്പാല്‍ നല്‍കി ഉറക്കിയിരുന്നു. പിന്നീട് അമ്മയും ഉറങ്ങിപ്പോവുകയായിരുന്നു. എന്നാല്‍ രാവിലെ ഏറെ നേരമായിട്ടും കുഞ്ഞ് ഉണരാതായതോടെ മാതാപിതാക്കള്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

എന്നാല്‍ കുഞ്ഞിന് നേരത്തെ മരണം സംഭവിച്ചിരുന്നു.