kerala

രണ്ടര വയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; മാതാവിന് ഗുരുതര പരുക്ക്

By webdesk14

January 16, 2024

മലപ്പുറം: ചങ്ങരംകുളത്ത് കിണറ്റില്‍ രണ്ടു വയസുകാരിയെ മരിച്ച നിലയിലും മാതാവിനെ പരിക്കുകളോടെയും കണ്ടെത്തി. പേരോത്തയില്‍ റഫീഖിന്‍റെ മകള്‍ ഇഷ മെഹ്റിൻ ആണ് മരിച്ചത്. മാതാവ് ഹസീനയെ പുത്തൻപുരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹസീനയുടെ ആരോഗ്യനില ഗുരുതരമാണ്.

രാവിലെ ഇരുവരെയും കാണാതാകുകയും പിന്നീട് കിണറ്റില്‍ കണ്ടെത്തുകയുമായിരുന്നെന്ന് പറയുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.