crime

മലപ്പുറത്ത് വന്‍ ചന്ദനവേട്ട: അരക്കോടിയുടെ ചന്ദനമരത്തടിയുമായി രണ്ട് പേര്‍ അറസ്റ്റില്‍

By webdesk14

March 14, 2023

മലപ്പുറത്ത് ഒരു ക്വിന്റല്‍ ചന്ദനം പിടിച്ചെടുത്തു. അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം അരക്കോടിയോളം രൂപ വിലവരുന്ന ചന്ദനമാണ് പിടികൂടിയത്. മഞ്ചേരി സ്വദേശി അലവിക്കുട്ടി ഏറ്റുമാനൂര്‍ സ്വദേഷി സന്തോഷ് എന്നിവരില്‍ നിന്നു ചന്ദനം പിടിച്ചെടുത്തത്.

തമിഴ്‌നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ആഡംബര വാഹനങ്ങളില്‍ ചന്ദമരത്തടികള്‍ കേരളത്തിലെത്തിച്ച് രൂപമാറ്റം നടത്തി വില്‍പന നടത്തുന്ന സംഘമാണ് പിടിയിലായത്. പൊലീസിന് മുന്‍പെ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.