kerala

കരിപ്പൂരില്‍ വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു

By Test User

October 12, 2021

മലപ്പുറം: കരിപ്പൂരിൽ ശക്തമായ മഴയിൽ വീട് തകർന്നു രണ്ടു കുട്ടികൾ മരിച്ചു.ഒന്‍പത് വയസ്സുള്ള റിസാനയും ഏഴ് മാസം പ്രായമുള്ള റിന്‍സാനയുമാണ് മരിച്ചത്.ഇന്ന് പുലർച്ചയോടെയാണ് സംഭവം.കുട്ടികൾ ഉറങ്ങി കിടക്കുന്ന സമയത്ത് വീട് തകർന്നു വീഴുകയായിരുന്നു.മുഹമ്മദ് കുട്ടി എന്നയാളുടെ വീടാണ് തകര്‍ന്നത്. വീട്ടിലുള്ള മറ്റ് അംഗങ്ങൾ പ്രഭാത കൃത്യങ്ങൾക്ക് മറ്റും ചെയ്യാൻ നേരത്തെ എഴുന്നേറ്റതിനാൽ മറ്റാർക്കും തന്നെ ഒന്നും സംഭവിച്ചിട്ടില്ല.മാതാവിന്റെ വീട്ടിലേക്ക് വിരുന്നു എത്തിയതായിരുന്നു കുട്ടികൾ.മൃതദേഹങ്ങൾ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.