kerala

രണ്ട് ഹനുമാന്‍ കുരങ്ങുകള്‍ തിരിച്ചെത്തി; ഒരാള്‍ മരത്തില്‍

By webdesk17

October 01, 2024

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ചാടിപ്പോയ രണ്ട് ഹനുമാന്‍ കുരങ്ങുകളെ കൂട്ടിലേക്ക് തിരികെ എത്തിച്ചു. മൃഗശാല വളപ്പിനുള്ളിലെ മരത്തില്‍ നിന്നാണ് രണ്ടു പേരെയും തിരികെ എത്തിച്ചത്. ഒരു കുരങ്ങ് മരത്തില്‍ തന്നെ തുടരുകയാണ്. അല്‍പസമയം മുമ്പാണ് രണ്ട് കുരങ്ങുകളെയും കൂട്ടിലേക്ക തിരികെയെത്തിച്ചത്.

കുരങ്ങുകള്‍ തിരിച്ചു വരാതിരുന്ന സാഹചര്യത്തില്‍ നാളെയും മൃഗശാലയില്‍ സന്ദര്‍ശകരെ അനുവദിക്കില്ലെന്ന് അറിയിച്ചിരുന്നു.

അതേസമയം കുരുങ്ങു കെണി നല്‍കണമെന്ന് വനം വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നെന്ന് മൃഗശാല അധികൃതര്‍ പറഞ്ഞു. രാത്രിയോടെ കുരങ്ങുകെണി സജ്ജമാക്കുമെന്ന് മൃഗശാല അധികൃതര്‍ പറയുന്നു. ഇന്ന് മൃഗശാലയിലേക്ക് സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല.