കഴിഞ്ഞദിവസം ലണ്ടനിലെ യോര്‍ക്ഷയറില്‍ നടന്ന അപകടമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

കാറു വാങ്ങി ഷോറൂമില്‍ നിന്ന് പുറത്തിറങ്ങിയ മണിക്കൂറിനില്‍ ഫെറാറി കാര്‍ കത്തിച്ചാമ്പലായതാണ് വാര്‍ത്തയായി മാറിയത്.

ആഗ്രഹിച്ച് സ്വന്തമാക്കിയ കാര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കത്തിച്ചാമ്പലായതല്ല മറിച്ച് അപകടത്തില്‍നിന്നും കാറുടമ അദ്ഭുതകരമായി രക്ഷപ്പെട്ടതോര്‍ത്താണ് കേട്ടവര്‍ കേട്ടവര്‍ ആശ്ചര്യപ്പെടുന്നത്.

വ്യാഴാഴ്ചയായിരുന്നു സംഭവം. ഷോറൂമില്‍ നിന്ന് കാറുമായി പുറത്തിറങ്ങി ഒരു മണിക്കൂര്‍ സമയമെടുത്തപ്പോഴേക്കും അപകടം സംഭവിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് ഓടിക്കൊണ്ടിരുന്ന ഫെറാറി കാര്‍ പൂര്‍ണമായും കത്തിനശിച്ചു. അപകടത്തില്‍ നിസ്സാരപരിക്കുകളേറ്റ ഉടമസ്ഥന്‍ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.


അപകടത്തിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ എത്തിയതോടെയാണ് സംഭവം വൈറലായത്. സൗത്ത് യോര്‍ക് ഷെയര്‍ പോലീസിന്റെ ഓപ്പറേഷണല്‍ സപ്പോര്‍ട്ട് വിഭാഗമാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. കാര്‍ അപകടത്തെ സംബന്ധിച്ച് നിരവധി കാരണങ്ങളാണ് ഉയരുന്നത്. അതേസമയം കത്തുന്ന കാറില്‍ നിന്നും ഡ്രൈവര്‍ രക്ഷപ്പെട്ടത് എങ്ങനെ എന്നാണ് സമൂഹ മാധ്യമങ്ങള്‍ ചേദിക്കുന്നത്.
അമിതവേഗമല്ല അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റോഡിലെ സുരക്ഷാ പ്രശ്‌നമോ മറ്റോ അപകടകാരണമാകാമെന്നാണ് പൊലീസ് പറയുന്നത്.