gulf

സഊദിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു

By Test User

June 05, 2021

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : സഊദിയുടെ തെക്കന്‍ അതിര്‍ത്തി നഗരമായ നജ്‌റാനിലുണ്ടായ വാഹനാപകത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു. കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ് (28), തിരുവന്തപുരം സ്വദേശി അശ്വതി വിജയന്‍ (31) എന്നിവരാണ് മരിച്ചത്. നജ്‌റാന്‍ കിങ് ഖാലിദ് ആസ്പത്രിയിലെ നഴ്‌സുമാരായ ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ ഇന്നലെ രാത്രി മറ്റൊരു വാഹനം വന്നിടിച്ചാണ് ദുരന്തം.അപകടത്തില്‍ പരിക്കേറ്റ സ്‌നേഹ, റിന്‍സി എന്നീ രണ്ട് നഴ്‌സുമാര്‍ നജ്‌റാന്‍ ജനറല്‍ ആശുപത്രിയിലും ഡ്രൈവറായിരുന്ന അജിത്ത് നജ്‌റാന്‍ കിങ് ഖാലിദ് ആശുപത്രിയിലും ചികിത്സയിലാണ്. വാഹനത്തിലുണ്ടായിരുന്നവരെല്ലാം മലയാളികളാണ്. തലസ്ഥാന നഗരിയായ റിയാദില്‍ നിന്ന് 950 കിലോമീറ്റര്‍ അകലെയാണ് നജ്‌റാന്‍.

മരിച്ചവരുടെ മൃതദേഹങ്ങള്‍ നജ്‌റാനിലെ താര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അനന്തര നടപടികളുമായി സഊദിയിലെ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ രംഗത്തുണ്ട്.