മംഗളൂരു: മംഗളൂരു കലബുറുഗി ജില്ലയില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു. ഹിരാപൂര്‍ പ്രദേശത്തെ ബാബലദ റോഡിന് സമീപമുള്ള മദരസനഹള്ളിയിലെ വീട്ടിലാണ് ശിവകുമാര്‍ നന്ദുര്‍ക്കര്‍ (51), സുഹൃത്ത് രത്തന്‍ ഹോട്കര്‍ (58) എന്നിവര്‍ മരിച്ചത്.
ശിവകുമാര്‍ നന്ദുര്‍ക്കര്‍ സെപ്റ്റിക് ടാങ്കില്‍ ഇറങ്ങിയപ്പോള്‍ പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. ശിവകുമാറിനെ രക്ഷിക്കാനായി ഇറങ്ങിയ രത്തന്‍ ഹോട്കറും അപകടത്തില്‍പ്പെടുകയായിരുന്നു. ശിവകുമാര്‍ നന്ദൂര്‍ക്കര്‍ മദരസനഹള്ളിയിലെ താമസക്കാരനാണ്. രത്തന്‍ ഹോത്കര്‍ ഇന്ദിരാ നഗറിലായിരുന്നു താമസം. അശോക് നഗര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.