Culture

രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ മദ്യലഹരിയില്‍ പിതാവ് അടിച്ചുകൊന്നു

By Test User

November 02, 2019

രണ്ടുമാസം പ്രായമുള്ള മകളെ മദ്യലഹരിയില്‍ പിതാവ് അടിച്ചുകൊന്നു. ചെന്നൈ കെ.കെ. നഗറിലാണ് സംഭവം. സംഭവത്തില്‍ പിതാവ് എം. എല്ലപ്പനെ (27) എം.ജി.ആര്‍ നഗര്‍ പോലീസ് അറസ്റ്റു ചെയ്തു. രാജമാത എന്ന പിഞ്ചുകുഞ്ഞിനെയാണ് കുടുംബ വഴക്കിന്റെ പേരില്‍ അടിച്ചുകൊന്നത്.

എല്ലപ്പനും ഭാര്യ ദുര്‍ഗയും തമ്മില്‍ നിരന്തരമായി വഴക്കിടാറുള്ളതായി ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞദിവസം ഇരുവരും ചേര്‍ന്ന് മദ്യപിക്കുകയും തുടര്‍ന്ന് മദ്യലഹരിയില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. തുടര്‍ന്ന് ഭാര്യയോട് കോപിച്ച എല്ലപ്പന്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്ത് ചുമരില്‍ അടിച്ചു. ഗുരുതരമായ പരിക്കേറ്റ കുഞ്ഞ് അബോധാവസ്ഥയിലായി. കുഞ്ഞിനെ ദുര്‍ഗ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.