india

മംഗളൂരു മണ്ണിടിച്ചിലില്‍ രണ്ട് കുട്ടികള്‍ കൂടി മരിച്ചു; മരണം മൂന്നായി

By webdesk17

May 30, 2025

മംഗളൂരു മോണ്ടെപദാവയിലെ മണ്ണിടിച്ചിലില്‍ രണ്ട് കുട്ടികള്‍ കൂടി മരിച്ചു. ഇതേടെ മരിച്ചവരുടെ എണ്ണം മൂന്നായി. പ്രദേശവാസിയായ കാന്തപ്പ പൂജാരിയുടെ ഭാര്യ പ്രേമ (58)യും മകന്‍ സീതാറാമിന്റെ മൂന്നും രണ്ടും വയസുള്ള രണ്ട് കുട്ടികളുമാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ നാല് മണിയോടുകൂടിയായിരുന്നു മംഗളൂരു മോണ്ടെപദാവയില്‍ മണ്ണിടിച്ചിലുണ്ടായത്.സംഭവത്തില്‍ പൂജാരിയുടെ വീടിന്റെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നിരുന്നു. പൂജാരിയുടെ ഭാര്യയെ വീടിനുള്ളില്‍ മരിച്ച നിലയിലായിരുന്നു രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്.

അതേസമയം അപകടസ്ഥലത്തു നിന്നും കാന്തപ്പ പൂജാരി, മകന്‍ സീതാറാം, സീതാറാമിന്റെ ഭാര്യ അശ്വിനി എന്നവരെ രക്ഷപ്പെടുത്തി.