india

ഇന്‍ഡിഗോ വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ രണ്ടുപേര്‍ അറസ്റ്റില്‍

By webdesk11

January 09, 2023

ഇന്‍ഡിഗോ വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ രണ്ടുപേരെ പാട്‌ന എയര്‍പോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍നിന്ന് പാട്‌നയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.

ഡല്‍ഹിയില്‍ നിന്ന് മദ്യപിച്ച ശേഷം വിമാനത്തില്‍ കയറിയ യാത്രക്കാര്‍ മദ്യപിച്ച് വിമാനത്തില്‍ തര്‍ക്കം ഉണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിവരമറിയിച്ചു. വിമാനം പാട്‌ന വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ സിഐഎസ്എഫ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പോലീസിന് കൈമാറി.