GULF

അബുദാബിയില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച രണ്ടുപേരെ പിടികൂടി

By webdesk14

September 07, 2023

അബുദാബി: മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച രണ്ടുപേരെ അബുദാബി പൊലീസ് പിടികൂടി. 5 കിലോ കൊക്കെയിനാണ് ഇവിരില്‍നിന്ന് പിടിച്ചെടുത്തതെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അറബ് വംശജനായ സുഹൃത്തിന്റെ സഹായത്തോടെയാണ് ഇവര്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. എന്നാല്‍ തന്ത്രപൂര്‍വ്വം പൊലീസ് പിടികൂടുകയായിരുന്നുവെന്ന് അബുദാബി പൊലീസ് മയക്കുമരുന്ന് വിരുദ്ധ വിഭാഗം മേഥാവി ബ്രിഗേഡിയര്‍ താഹര്‍ ഗരീബ് അല്‍ ദാഹിരി വ്യക്തമാക്കി.

മയക്കുമരുന്നു കടത്താന്‍ ശ്രമിക്കുന്നവര്‍ക്ക കടുത്ത ശിക്ഷയാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. മയക്കുമരുന്ന് കടത്തും വില്‍പ്പനയും സംബന്ധിച്ചു വല്ല സൂചനകളും ലഭിക്കുന്നവര്‍ അബുദാബി പൊലീസിന്റെ 8002626 എന്ന ടോള്‍ഫ്രീ നമ്പറില്‍ അറിയിക്കണമെന്ന് അദ്ദേഹം അറിയിച്ചു.